സമകാലിക മലയാളം ഡെസ്ക്
ആഘോഷം
അവധി ആഘോഷത്തിലാണ് നടി നൈല ഉഷയും സുഹൃത്തുക്കളും.
പിങ്ക് സിറ്റി
കോട്ടകളും കൊട്ടാരങ്ങളും മോടികൂട്ടുന്ന പിങ്ക് സിറ്റിയെന്ന് വിളിപ്പേരുള്ള രാജസ്ഥാനിലെ ജയ്‌പൂരിലാണ് നൈലയുടെ അവധിയാഘോഷം.
കാഴ്ചകൾ
നഗര കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഭക്ഷണവും
രാജസ്ഥാനിലെ വിവിധ ഭക്ഷണങ്ങളുടെ ചിത്രവും നൈല പങ്കുവച്ചിട്ടുണ്ട്.
നൈല പറയുന്നു
'ഗംഭീരമായ കോട്ടകളും കൊട്ടാരങ്ങളും മുതൽ ആകർഷകമായ കഫേകളും തീരാത്ത ഷോപ്പിങും വരെ. ഇതെന്റെ ഹൃദയമാണ്'- എന്നാണ് നൈല കുറിച്ചിരിക്കുന്നത്.
സ്ഥലങ്ങൾ
നൈല സന്ദർശിച്ച സ്ഥലങ്ങളുടെ പേരുകളും കുറിച്ചിട്ടുണ്ട്. ടോറൻ ഗേറ്റ്, പത്രിക ഗേറ്റ്, അമേർ ഫോർട്ട്, പിഡികെഎഫ് സിറ്റി പാലസ് എന്നിവിടങ്ങളിലാണ് നൈല പോയത്.
നൃത്തവും
സുഹൃത്തുക്കൾക്കൊപ്പമുള്ള മനോഹരമായ നൃത്ത വിഡിയോയും നൈല പങ്കുവച്ചിട്ടുണ്ട്. 'കുറച്ചു നാളായി, അപ്പോൾ രാജസ്ഥാനിൽ എന്തുകൊണ്ട് ആയിക്കൂടാ?'- എന്നാണ് നടി കുറിച്ചിരിക്കുന്നത്.
എംപുരാൻ
മോഹൻലാൽ നായകനായെത്തിയ എംപുരാൻ ആണ് നൈലയുടേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക