സമകാലിക മലയാളം ഡെസ്ക്
15 വര്‍ഷം കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നികുതി അടച്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഏപ്രില്‍ മുതല്‍ ചെലവേറും
ഇലക്ട്രിക് വാഹനങ്ങള്‍ക്കും തുക വര്‍ധിക്കും. നികുതി നിരക്കിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നതിനാലാണിത്
15 വര്‍ഷ കാലാവധി കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പുതുക്കുന്ന ഇരുചക്രവാഹനങ്ങള്‍, സ്വകാര്യ ഓട്ടോറിക്ഷകള്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തേക്കുള്ള നികുതി 900 രൂപയില്‍നിന്ന് 1350 ആകും
15 വര്‍ഷം കഴിഞ്ഞ 750 കി ഗ്രാം വരെയുള്ള കാറുകളുടെ നികുതി 6400 ല്‍നിന്ന് 9600 രൂപയാകും
750 കിലോ മുതല്‍ 1500 കി ഗ്രാം വരെയുള്ള കാറുകളുടെ നികുതി 8600 രൂപയില്‍ നിന്ന് 12,900 രൂപയാകും
ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, സ്വകാര്യ ആവശ്യത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി, വിലയുടെ അഞ്ചുശതമാനം എന്ന നിരക്കില്‍ തുടരും
15 ലക്ഷം വരെയുള്ള ഇലക്ട്രിക് കാറുകളുടെ നികുതി വാങ്ങുന്ന വിലയുടെ അഞ്ചുശതമാനമായിരിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക