ഹിമ പ്രകാശ്
ഓപ്പണിങ് ഡേയിൽ തന്നെ റെക്കോര്‍ഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് എംപുരാൻ. നിലവിലുള്ള നിരവധി റെക്കോർഡുകൾ ഇതിനോടകം ചിത്രം തകർത്തു കഴിഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ലിലും എംപുരാൻ കയറി.
ലോകമെമ്പാടുമായി ഒരു മലയാള ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു എംപുരാന്റേത്. 65 കോടിയോളം ആഗോളത്തലത്തിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
22 കോടിയാണ് ആദ്യ ദിനം രാജ്യമെമ്പാടുമായി ചിത്രം നേടിയത്.
ദളപതി വിജയ്‌യുടെ ലിയോയെ മറികടന്നാണ് കേരളത്തിൽ എംപുരാൻ ഏറ്റവും വലിയ ഓപ്പണർ ആയി മാറിയത്.
12 കോടിയാണ് ലിയോ ആദ്യ ദിനം കേരളത്തിൽ നേടിയത്. കേരളത്തിൽ നിന്ന് ആദ്യ ദിനം 15 കോടിയിലധികം ഗ്രോസ് എംപുരാൻ നേടി.
വിദേശ രാജ്യങ്ങളിലും ഏറ്റവും മികച്ച ഓപ്പണിങ് നേടിയ മലയാള ചിത്രം. അന്താരാഷ്ട്ര തലത്തിൽ ആദ്യ ദിവസം തന്നെ 42 കോടി രൂപ ചിത്രം നേടി.
യുകെയിൽ ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ്. യുകെയിൽ നിന്ന് ഏകദേശം 7 കോടി രൂപ ഗ്രോസ് നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന ഓപ്പണിങ് ആണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക