രഞ്ജിത്ത് കാർത്തിക
ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി എവര്‍ ഗ്രീന്‍ എംഎസ് ധോനി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗുളൂരുവിനെതിരെ ബാറ്റിങിനു ഇറങ്ങിയാണ് ധോനി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
മത്സരത്തില്‍ 16 പന്തുകള്‍ നേരിട്ട് ധോനി 30 റണ്‍സ് അടിച്ച് പുറത്താകാതെ നിന്നു.
ഇതോടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ധോനി സ്വന്തമാക്കിയത്.
236 മത്സരങ്ങളില്‍ നിന്നു 4,699 റണ്‍സാണ് ധോനി സിഎസ്‌കെയ്ക്കായി ഇതുവരെ നേടിയത്.
മുന്‍ താരം സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് തല മറികടന്നത്.
റെയ്‌ന 176 മത്സരങ്ങളില്‍ നിന്നു 4,687 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുന്ന ഫാഫ് ഡുപ്ലെസിയാണ് പട്ടികയില്‍ മൂന്നാമത്. താരത്തിനു 2,721 റണ്‍സ്.
നിലവിലെ സിഎസ്കെ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് മൂന്നാമത്. താരത്തിനു 2,433 റണ്‍സ്.
മത്സരത്തില്‍ പക്ഷേ ചെന്നൈ അപൂര്‍വമായൊരു തോല്‍വി നേരിട്ടു. 17 വര്‍ഷങ്ങള്‍ക്കു ശേഷം ചെപ്പോക്കില്‍ ആര്‍സിബി ജയം സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക