Nurse Vacancies: സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകള്‍, ഏപ്രില്‍ 7 വരെ അപേക്ഷിക്കാം

Amal Joy

നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റില്‍ വനിതകള്‍ക്കാണ് അവസരം

ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്

പിഐസിയു,എന്‍ഐസിയു, കാര്‍ഡിയാക് ഐസിയു, പീഡിയാട്രിക്‌സ്, ഡയാലിസിസ് സ്‌പെഷ്യാലിറ്റി എന്നിവയിലേക്കാണ് ഒഴിവുകള്‍

നഴ്‌സിങില്‍ ബിഎസ്‌സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം

നഴ്‌സിങ് ഒഴിവുകള്‍

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്‌ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം

അഭിമുഖം ഏപ്രിലില്‍ കൊച്ചിയില്‍ നടക്കും, അപേക്ഷകര്‍ മുന്‍പ് എസ്എഎംആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്

കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം

റിക്രൂട്ട്‌മെന്റിന് 30,000 രൂപയും ജിഎസ്ടിയും ഫീസായി ഈടാക്കും, കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെടാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക