Mango Leaves: മാമ്പഴത്തേക്കാള്‍ നല്ലത്; മാവിലയുടെ ആരോഗ്യ ഗുണങ്ങളറിയാം

Amal Joy

വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പുഷ്ടമാണ് മാവില, ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്

പ്രമേഹത്തിനുള്ള ചികിത്സ- മാവിന്റെ ഇലകള്‍ പ്രമേഹ ചികിത്സയ്ക്ക് വളരെ ഉപയോഗപ്രദമാണ്. ഇളം ഇലകളില്‍ ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് പ്രമേഹത്തെ ചികിത്സിക്കാന്‍ സഹായിക്കും.

മാവിന്റെ തളിരില ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും

രക്ത സമ്മര്‍ദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്‌നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം

വൃക്കയിലെ കല്ലുകള്‍, പിത്താശയക്കല്ലുകള്‍ എന്നിവ ചികിത്സിക്കാന്‍ മാവിന്റെ ഇലകള്‍ സഹായിക്കും. മാവിലയുടെ തളിരില തണലില്‍ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുന്നത് കല്ലുകളെ പുറന്തള്ളാന്‍ സഹായിക്കും

ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉന്‍മേഷം വീണ്ടെടുക്കാന്‍ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ മതി

മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയില്‍ പുരട്ടിയാല്‍ ചെവിവേദന കുറയും.

മാവില കത്തിച്ച് ആ പുക ശ്വസിച്ചാല്‍ ഇക്കിളിനും തൊണ്ടരോഗങ്ങള്‍ക്കും ശമനമുണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക