സമകാലിക മലയാളം ഡെസ്ക്
ഓഹരി വിപണിയില്‍ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തില്‍ വിപണി മൂല്യത്തില്‍ വര്‍ധന
കഴിഞ്ഞയാഴ്ച എട്ട് കമ്പനികളുടെ വിപണി മൂല്യത്തില്‍ 88,085 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്
എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് കഴിഞ്ഞയാഴ്ച ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മാത്രം വിപണി മൂല്യത്തില്‍ 44,933 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്
എസ്ബിഐ 16,599 കോടി, ടിസിഎസ് 9,063 കോടി, ഐസിഐസിഐ ബാങ്ക് 5,140 കോടി,ഐടിസി 5,032 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തിലെ വര്‍ധന
ഇന്‍ഫോസിസ്, റിലയന്‍സ് എന്നിവയാണ് നഷ്ടം നേരിട്ടത്
ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 9,135 കോടിയുടെയും റിലയന്‍സിന്റേതില്‍ 1,962 കോടിയുടെയും നഷ്ടം നേരിട്ടു
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 509 പോയിന്റ് ആണ് ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക