World Idli Day: ഇഡ്ഡലി പ്രിയരേ, ഇന്നാണ് ആ ദിനം

ആതിര അഗസ്റ്റിന്‍

എല്ലാ വര്‍ഷവും മാര്‍ച്ച് 30നാണ് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നത്.

പൂ പോലെ മൃദുലമായ ഇഡ്ഡലി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. ദക്ഷിണേന്ത്യയിലെ പ്രധാന പ്രഭാത വിഭവമായ ഇഡ്ഡലിക്ക് ലോകമെമ്പാടും ഫാന്‍സ് ആണ്

അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ച ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സുന്ദരന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയാണ്.

ശ്രീലങ്ക, മ്യാന്‍മര്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീന്‍മേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്തോനേഷ്യയിലെ 'കേട്ലി' എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലിയായതെന്നാണ് ഒരുകഥ. 'കേട്ലി' ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു.

ഇന്ത്യയില്‍ കര്‍ണ്ണാടകത്തില്‍ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്.

തമിഴ്നാട്ടില്‍ ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്.

തമിഴ്നാട്ടില്‍ ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്.

ചെന്നൈയിലെ ഇഡ്ഡലി വിതരണക്കാരനായ എനിയവന്‍ എന്ന വ്യക്തി 2015 മാര്‍ച്ച് 30ന് 1,328 ഇനം ഇഡ്ഡലികള്‍ ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ച ദിവസത്തെ അനുസ്മരിച്ചാണ് ലോക ഇഡ്ഡലി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക