The Ashes: ക്രിക്കറ്റ് വൈരത്തിന്റെ 'ചാര' ചരിത്രം!

രഞ്ജിത്ത് കാർത്തിക

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ നാള്‍ വഴികളില്‍ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നാണ് ആഷസ്.

ഓസ്ട്രേലിയൻ ടീം | സോഷ്യൽ മീഡിയ

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം 19ാം നൂറ്റാണ്ട് മുതൽ തുടങ്ങുന്നു. മഹത്തായ ക്രിക്കറ്റ് പോരാട്ടത്തിന്റെ ബൃഹത്തായ ചരിത്രമുണ്ട് ഈ അഭിമാന പരമ്പരയ്ക്ക്.

പാറ്റ് കമ്മിൻസും ജോ റൂട്ടും | സോഷ്യൽ മീഡിയ

1882ല്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ആദ്യമായി പരാജയപ്പെട്ടതോടെയാണ് ആഷസ് പോരാട്ടത്തിന്റെ ചരിത്രം തുടങ്ങുന്നത്.

1882ൽ അരങ്ങേറിയ ടെസ്റ്റ് പരമ്പരയിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തിയ ഓസ്ട്രേലിയൻ ടീം | സോഷ്യൽ മീഡിയ

തോല്‍വി ഇംഗ്ലീഷുകാരെ സംബന്ധിച്ച് വലിയ അപമാന ഭാരമായി. ദി സ്പോര്‍ടിങ് ടൈംസ് എന്ന പത്രം ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ദി സ്പോർടിങ് ടൈംസ് പത്രത്തിൽ വന്ന ചരമക്കുറിപ്പ് | സോഷ്യൽ മീഡിയ

ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു. ശരീരം ദഹിപ്പിച്ച ശേഷം ചാരം (ആഷസ്) ഓസ്ട്രേലിയയിലേക്ക് കൊണ്ടു പോയി- ഇതായിരുന്നു പത്രത്തിന്റെ ചരമക്കുറിപ്പ്.

14 വിക്കറ്റുകൾ വീഴ്ത്തി 1882ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഫ്രെഡ് സ്പോഫോർത്ത്

1882ല്‍ തന്നെ ഇംഗ്ലണ്ട് ഓസ്ട്രേലിയന്‍ മണ്ണിലെത്തി ടെസ്റ്റ് പരമ്പര വിജയിക്കുന്നുണ്ട്. അവര്‍ 2-1നു ഓസ്ട്രേലിയയെ വീഴ്ത്തി. (4 മത്സരങ്ങള്‍ നടന്നതായും പരമ്പര 2-2ല്‍ അവസാനിച്ചതായും ചില റിപ്പോര്‍ട്ടുകളുണ്ട്.)

ഓസ്ട്രേലിയൻ മണ്ണിലെത്തി വിജയം സ്വന്തമാക്കിയ ഇം​ഗ്ലണ്ട് ടീം | സോഷ്യൽ മീഡിയ

ഈ ജയത്തിന്റെ ആവേശത്തില്‍ ചില ഇംഗ്ലീഷ് വനിതകള്‍ മൂന്നാം ടെസ്റ്റില്‍ ഉപയോഗിച്ച ബെയ്ല്‍സ് കത്തിച്ച് അതിന്റെ ചാരം ഒരു ചെപ്പിലടച്ച് ഇംഗ്ലീഷ് നായകന്‍ ഇവോ ബ്ലൈസിനു നല്‍കി.

ജാനറ്റ് ലേഡി ക്ലാർക്ക്- ബ്ലൈസിനു ചാരം സമ്മാനിച്ച സ്ത്രീകളിൽ ഒരാൾ | സോഷ്യൽ മീഡിയ

കളി മണ്ണില്‍ നിര്‍മിച്ച ഒരു കൊച്ചു ചെപ്പാണ് ആഷസ് പരമ്പരയുടെ ട്രോഫി. ഇവോ ബ്ലൈസിന്റെ മരണ ശേഷം ഈ ട്രോഫി ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന ഇംഗ്ലണ്ടിലെ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിനു കൈമാറി. ഈ ചെപ്പിന്റെ മാതൃകയിലാണ് ഇപ്പോള്‍ കുഞ്ഞു ട്രോഫി സമ്മാനിക്കുന്നത്.

സോഷ്യൽ മീഡിയ

1953 വരെ ഈ കുഞ്ഞു ട്രോഫി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ കൈവശമായിരുന്നു. ലോര്‍ഡ്‌സ് പവലിയലനിലെ ലോങ് റൂമിലായിരുന്നു ട്രോഫി. പിന്നീട് പവലിയനു അടുത്തുള്ള ക്രിക്കറ്റ് മ്യൂസിയത്തിലേക്ക് മാറ്റി.

ലോർഡ്സ് മ്യൂസിയത്തിലെ ആഷസ് ട്രോഫി | സോഷ്യൽ മീഡിയ

ഇതുവരെയായി 345 ആഷസ് ടെസ്റ്റുകളാണ് അരങ്ങേറിയത്. അതില്‍ 142 വിജയങ്ങള്‍ ഓസ്‌ട്രേലിയക്ക്. 110 എണ്ണം ഇംഗ്ലണ്ടും വിജയിച്ചു. 93 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

സ്റ്റീവ് സ്മിത്ത് | സോഷ്യൽ മീഡിയ

ഇതുവരെ നടന്നത് 73 പരമ്പരകള്‍. 34 എണ്ണം ഓസ്‌ട്രേലിയ നേടി. 32 പരമ്പരകള്‍ ഇംഗ്ലണ്ടും നേടി. 7 പരമ്പരകള്‍ സമനിലയില്‍ അവസാനിച്ചു.

ജോ റൂട്ട് | സോഷ്യൽ മീഡിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക