Debt: കടം കൊടുത്ത കാശ് തിരികെ കിട്ടിയില്ലേ, എന്ത് ചെയ്യും?

ആതിര അഗസ്റ്റിന്‍

കടമായി കൊടുത്ത പണം തിരികെ കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ടാവും നമ്മളില്‍ പലര്‍ക്കും.

അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാവാം മറുവശത്ത്

പലതവണ പല രീതിയില്‍ തിരികെ ചോദിച്ചിട്ടും തിരികെ കിട്ടാതെ നിരാശരായി ഇരിക്കുകയാണോ

നിയമപരമായി ചെയ്യേണ്ട കാര്യം എന്താണെന്ന് നോക്കാം

ഒരു നിയമവിദഗ്ധനെ കണ്ട് പരാതിയുള്ള ആളിന്റെ അഡ്രസിലേയ്ക്ക് നോട്ടീസ് അയയ്ക്കാം

വക്കീല്‍ നോട്ടീസ് അയച്ചിട്ട് മറുപടി ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയില്‍ നേരിട്ട് മണി റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്യാം

ഇതിനായി പണം കൊടുത്തതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മെസേജ് വഴിയോ മറ്റോ പണം ആവശ്യപ്പെട്ടതിന്റെ രേഖകള്‍ എന്നിവ തെളിവായി നല്‍കിയാല്‍ കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക