ATM interchange fees: എടിഎം ഇന്റര്‍ചേഞ്ച് ഫീസ് എങ്ങനെ ഒഴിവാക്കാം?; ഇതാ പോംവഴികള്‍

ധനോജ്‌

ഴിഞ്ഞ ആഴ്ചയാണ് മെയ് ഒന്നുമുതല്‍ എടിഎം പിന്‍വലിക്കലുകള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം റിസര്‍വ് ബാങ്ക് നടത്തിയത്

സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഇനി ഓരോ ഇടപാടിനും 23 രൂപ വരെ നല്‍കേണ്ടി വരും

നിലവില്‍ സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 21 രൂപ വരെയാണ് ഈടാക്കുന്നത്.

എടിഎം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജ് ആയ എടിഎം ഇന്റര്‍ചേഞ്ച് ഫീസ് ആണ് വര്‍ധിപ്പിച്ചത്. ബാങ്കുകള്‍ പലപ്പോഴും ഈ ചാര്‍ജുകള്‍ അവരുടെ ബാങ്കിങ് ചെലവുകളുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് കൈമാറുന്നതാണ് പതിവ്

ഇന്റര്‍ചേഞ്ച് ഫീസില്‍ നിന്ന് ഒഴിവാകാന്‍ ഏറ്റവും ലളിതമായത് ഒറ്റയടിക്ക് ഉയര്‍ന്ന തുക പിന്‍വലിക്കുക എന്നതാണ്. ഒരു മാസത്തേക്ക് ആവശ്യമായി വരുന്ന തുക ഒറ്റയടിക്ക് മുഴുവനായി പിന്‍വലിക്കുക എന്ന് അര്‍ത്ഥം.

എടിഎം ഫീസ് തിരികെ നല്‍കുന്ന ഒരു ബാങ്കിലേക്ക് മാറുക എന്നതാണ് മറ്റൊരു മാര്‍ഗം. ചില ബാങ്കുകള്‍ പ്രതിമാസം ഒരു നിശ്ചിത തുക വരെ ഫീസ് തിരികെ നല്‍കും. എല്ലാ എടിഎം ഫീസും ഉള്‍ക്കൊള്ളുന്ന പ്രീമിയം അക്കൗണ്ട് ഉടമകള്‍ക്കും എടിഎം ഫീസ് തിരികെ നല്‍കുന്നതാണ്.

വാങ്ങലുകള്‍ക്കും ബില്‍ പേയ്മെന്റുകള്‍ക്കും യുപിഐ, നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ ഉപയോഗിച്ച് എടിഎമ്മുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക.

ഓണ്‍ലൈന്‍ പേയ്മെന്റുകളില്‍ താല്‍പ്പര്യമില്ലെങ്കില്‍ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാത്രം പണം പിന്‍വലിക്കുന്നു എന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. സ്വന്തം എടിഎമ്മുകളില്‍ ഇന്റര്‍ചേഞ്ച് ഫീസ് വരില്ല എന്നതാണ് പ്രയോജനം.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു പകരം വാങ്ങലുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്തും പണമടയ്ക്കാം. ഇത് എടിഎം ഫീസ് ഒഴിവാക്കാനും സമയം ലാഭിക്കാനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക