സുജിത് പി.കെ.
മച്ചിങ്ങയുടെ വെളുത്ത ഭാഗം മഞ്ഞള്‍ കൂട്ടിയരച്ചാല്‍ കുട്ടികളിലെ ഡ്രൈ സ്‌കിന്‍ മാറാന്‍ നല്ലതാണ്
മുറിവിന്‍മേല്‍ ഇത്തിളും മഞ്ഞള്‍പ്പൊടിയും കൂടി അരച്ചുവയ്ച്ചാല്‍ വ്രണത്തിന് ശമനമുണ്ടാകും
വെന്ത മഞ്ഞിളിലകൊണ്ട് ഉരച്ച് കുളിക്കുന്നത് നല്ലതാണ്
മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കാച്ചിയെടുത്ത പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്
കുട്ടികളില്‍ അനാവശ്യരോമങ്ങള്‍ കൊഴിയാനും നിറം ഉണ്ടാകാനും മഞ്ഞള്‍ അരച്ചു പുരട്ടാറുണ്ട്
പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് അരയ്ക്കുന്നതാണ് ഗുണകരം
വരട്ടുമഞ്ഞള്‍ കഷായത്തില്‍ പാലൊഴിച്ച് വറ്റിച്ച് ഉറയൊഴിച്ച് വച്ചിരുന്ന് പിറ്റേദിവസം കലക്കി ആ വെണ്ണയെടുത്ത് അരച്ച് കലക്കി കഴുത്തില്‍ പൂശിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കും
സൗന്ദര്യ വര്‍ധകലേപമായും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക