അഞ്ജു
പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും പേശികളുടെ വളർച്ച, അസ്ഥികളുടെ ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുമുള്ള എളുപ്പ മാർഗമാണ് പ്രോട്ടീൻ ഷേക്കുകൾ. പാലിലും വെള്ളത്തിലും പ്രോട്ടീൻ ഷേക്ക് ഉണ്ടാക്കുന്നവരുണ്ട്. ഇതിൽ ഏതാണ് നിങ്ങൾക്ക് ഗുണകരമെന്ന് അറിയാമോ?
ആരോഗ്യ ലക്ഷ്യങ്ങള്‍, വ്യക്തിപരമായ അഭിരുചി തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രോട്ടീന്‍ പൗഡര്‍ പാലിലോ വെള്ളത്തിലോ കലര്‍ത്തി കുടിക്കണമെന്ന് തീരുമാനിക്കുക.
പ്രോട്ടീൻ ഷേക്ക് കഴിയുന്നത്ര കലോറി കുറഞ്ഞതായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പാലിനേക്കാൾ വെള്ളം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ ഷെയ്ക്കിൽ കൂടുതൽ കലോറിയും പ്രോട്ടീനും ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക്, പാൽ തന്നെയാണ് ഏറ്റവും നല്ല മാർഗം.
പാലും ബദാം, തേങ്ങ, സോയ മിൽക്ക് പോലുള്ള സസ്യാധിഷ്ഠിത പാലുകളും പ്രോട്ടീൻ ഷേക്കുകൾക്ക് കൂടുതൽ ക്രീമിയർ ഘടനയും രുചിയും നൽകുന്നു. അതേസമയം വെള്ളത്തിലുണ്ടാക്കുന്ന പ്രോട്ടീന്‍ ഷേക്കുകൾ കനം കുറഞ്ഞതും രുചി കുറഞ്ഞതുമായിരിക്കും.
ലാക്ടോസ് ഇന്‍ടോളറന്‍സ് അഥവാ ലാക്ടോസ് അസഹിഷ്ണുത ഉള്ളവരാണെങ്കില്‍ പാലിന് പകരം വെള്ളം തിരഞ്ഞെടുക്കാവുന്നതാണ്.
കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന പ്രോട്ടീന്‍ ഷേക്കുകളാണ് നല്ലത്. വെള്ളം കാർബോഹൈഡ്രേറ്റ് രഹിതമാണ്.
ലോ-കാര്‍ബ്സ് ഡയറ്റിലാണെങ്കില്‍ പാലിന് പകരം വെള്ളം തിരഞ്ഞെടുക്കാം. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഇത് സഹായിക്കും.
വേ പ്രോട്ടീൻ പോലുള്ള പ്രോട്ടീൻ പൊടികളുമായോ സസ്യാധിഷ്ഠിത പ്രോട്ടീനുകളുമായോ പാൽ ചേര്‍ക്കുന്നത് പേശി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ശക്തി വർധിപ്പിക്കുകയും വ്യായാമത്തിന് ശേഷം പേശികളുടെ നന്നാക്കലിനെ പിന്തുണയ്ക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates