അഞ്ജു
ബ്രേക്ക്ഫാസ്റ്റിന് വളരെ ഫാസ്റ്റ് ആയി ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഓപ്ഷനാണ് സ്മൂത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്മൂത്തിയുടെ ബ്രോക്കോളി മുതല്‍ റാഗി വരെ ഉപയോഗിച്ച് പോഷകഗുണം മെച്ചപ്പെടുത്താം.
എന്നാല്‍ ചില ചേരുവകള്‍ സ്മൂത്തിയുടെ ആരോഗ്യഗുണങ്ങള്‍ കെടുത്തും. ആരോഗ്യകരമെന്ന് കരുതുന്ന ചില സാധനങ്ങള്‍ ഒരുമിച്ച് സ്മൂത്തില്‍ ചേര്‍ക്കുന്നത് ചിലപ്പോള്‍ ആരോഗ്യത്തിന് പണിയാകാം!
ഡ്രൈ ഫ്രൂട്സ്
സ്മൂത്തി ഉണ്ടാക്കുമ്പോള്‍ ഈന്തപ്പഴം പോലുള്ള ഡ്രൈ ഫ്രൂട്സ് ഇടുന്ന ശീലമുണ്ട്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമല്ല. ഡ്രൈ ഫ്രൂട്സിൽ ജലാംശം ഇല്ലാത്തതു കൊണ്ടും പഞ്ചസാരയുടെ അളവും കൂടുതലായതു കൊണ്ടും രാവിലെ സ്മൂത്തിയില്‍ ചേര്‍ക്കുന്നത് നല്ലതല്ല.
പ്രോട്ടീന്‍ പൗഡര്‍
ഫിറ്റ്നസ് ഫ്രീക്കുകളായവര്‍ മോര്‍ണിങ് സ്മൂത്തിയില്‍ പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ പുറത്തു നിന്ന് വാങ്ങുന്ന പ്രോട്ടീൻ പൗഡറുകൾ ആഡഡ് ഷുഗറിന്റെ അളവു കൂടുതലായിരിക്കും. പ്രോട്ടീൻ ലഭ്യതയ്ക്ക് യോഗർട്ട്, പാൽ പോലുള്ള പ്രകൃതിദത്ത ചേരുവകൾ ചേർക്കുന്നതാണ് നല്ലത്.
ജ്യൂസ്
ഫ്രൂട് ജ്യൂസില്‍ പഞ്ചസാരയുടെ അളവും കലോറിയും കൂടുതലായിരിക്കും. ഇത് സ്മൂത്തിയുടെ പോഷകഗുണം കുറയ്ക്കും. പഴങ്ങള്‍ നേരിട്ടു ചേര്‍ക്കുന്നതാണ് ആരോഗ്യകരം.
പഴങ്ങളും പച്ചക്കറികളും
കയ്യിലുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാം ഒരുമിച്ച് സ്മൂത്തിയില്‍ ചേര്‍ത്തു കുടിക്കുന്നത് ദഹനക്കേടിന് കാരണമാകും. പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഒരുമിച്ചു ചേര്‍ത്താല്‍ ദഹനത്തെ ബാധിക്കാം.
ഫ്ലേവേർഡ് യോഗർട്ട്
സ്മൂത്തിയുടെ പ്രധാന ചേരുവകളില്‍ ഒന്നാണ് യോഗര്‍ട്ട്. എന്നാല്‍ സ്മൂത്തി ഉണ്ടാക്കാന്‍ ഫ്ലേവേര്‍ഡ് യോഗര്‍ട്ട് തിരഞ്ഞെടുക്കുന്നത് സുരക്ഷിതമല്ല. ഇതിൽ ഉയർന്ന അളവിൽ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും അടങ്ങിയിട്ടുണ്ട്. സ്മൂത്തിക്ക് പ്ലേന്‍ യോഗര്‍ട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.