മുടിയിൽ ഉടക്കുവീഴുന്നവർക്ക് പരീക്ഷിക്കാം, റിവേഴ്സ് കണ്ടീഷനിങ്

അഞ്ജു

ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ മുടി വരണ്ടതും ഉടക്കുള്ളതുമാക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയതാണ് റിവേഴ്‌സ് കണ്ടീഷനിങ്. നമ്മുടെ പരമ്പരാഗത ഹെയര്‍കെയര്‍ രീതിയെ തിരിച്ചുപിടിക്കുന്ന ഒരു ടെക്‌നിക് ആണ് റിവേഴ്‌സ് കണ്ടീഷനിങ്.

ഇത് മുടി വരണ്ടു പോകാതെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ മുടിയുടെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ഷാംപു പുരട്ടി കഴുകി കളഞ്ഞ ശേഷം കണ്ടീഷണര്‍ ചെയ്യുന്നതാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ റിവേഴ്‌സ് കണ്ടീഷനിങ്ങില്‍ ആദ്യം കണ്ടീഷണര്‍ പ്രയോഗിച്ച ശേഷമാണ് ഷാംപു ചെയ്യുക. ഇതില്‍ എന്ത് ലോജിക്കാണ് ഉള്ളതെന്നാണോ ചിന്തിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതു കൊണ്ട് ഷാംപു ചെയ്യുന്നതു മൂലം മുടി വരണ്ടതാക്കുന്ന ഒഴിവാക്കാനും മുടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കും. കൂടാതെ ഇത് മുടിയെ തിളക്കമുള്ളതും മൃദുമാക്കുന്നു.

ഷാംപൂ ഇടുന്നതിന് മുന്‍പ് കണ്ടീഷണര്‍ പ്രയോഗിക്കുന്നത് മുടിയുടെ ഈര്‍പ്പം ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഇത് മുടി പൊട്ടിപോകുന്നതില്‍ നിന്നും മുടിയുടെ കനം കുറയുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.

എങ്ങനെ റിവേഴ്‌സ് കണ്ടീഷനിങ് ചെയ്യാം

കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് മുടി അല്‍പ്പം ഒന്ന് നനച്ചു കൊടുക്കാം. തുടര്‍ന്ന് ലൈറ്റ് ആയ ഒരു കണ്ടീഷണര്‍ തിരഞ്ഞെടുക്കുക. മുടിയുടെ മധ്യ ഭാഗം മുതല്‍ അറ്റം വരെ പുരട്ടുക. അഞ്ച് അല്ലെങ്കില്‍ 10 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ശേഷം സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകാം.

കണ്ടീഷണറിന് പകരം ഹെയര്‍ മാസ്‌ക്കും ഉപയോഗിക്കാവുന്നതാണ്. ഷാംപു ഉപയോഗിക്കുമ്പോള്‍ മിതമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ