ചൂടു കൂടുമ്പോൾ ശരീരവീക്കം വർധിക്കും, ചെറുക്കാൻ ആന്റി-ഇൻഫ്ലമേറ്ററി ഡയറ്റ്

അഞ്ജു

ചൂടു കൂടുമ്പോഴുണ്ടാകുന്ന നിർജ്ജലീകരണവും ഓക്സിഡേറ്റീവ് സമ്മർദവും ശരീരവീക്കം വഷളാക്കാം. പ്രത്യേകിച്ച് ആർത്രൈറ്റിസ്, കുടൽ പ്രശ്നങ്ങൾ ഉള്ളവരിൽ. വേനൽക്കാലത്ത് ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങളിൽ അടങ്ങിയ വിറ്റാമിൻ എ, സി, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ ശരീര വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

കുക്കുമ്പര്‍

ഏതാണ്ട് 90 ശതമാനം ജലാംശം അടങ്ങിയ കുക്കുമ്പര്‍ മികച്ച ഒരു ആന്‍റി-ഇഫ്ലമേറ്ററി ഭക്ഷണം കൂടിയാണ്. ഇതിൽ വീക്കം ശമിപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഫ്ലേവനോയ്ഡുകളും ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ

ലൈക്കോപീൻ, വിറ്റാമിൻ സി ധാരാളം അടങ്ങിയ തണ്ണിമത്തൻ ഓക്സിഡേറ്റീവ് സമ്മർദത്തെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കും. ഇതിലെ ഉയർന്ന ജലാംശം ശരീരത്തില്‍ ജലാംശം നിലനിർത്തുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

പുതിനയില

പുതിനയിൽ വീക്കം തടയുന്നതും ആന്റിസ്പാസ്മോഡിക് ഗുണങ്ങളുമുണ്ട്. ഇത് ദഹനനാളത്തെ തണുപ്പിക്കുകയും കുടലിലെ അസ്വസ്ഥതകൾ ശമിപ്പിക്കുകയും ചെയ്യുന്നു.

തക്കാളി

തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണിത്. തക്കാളി സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും കലകളിലെ വീക്കം കുറയ്ക്കുകയും ചെയ്യും.

തൈര്

മികച്ച പ്രോബയോട്ടിക്സ് ആയ തൈര് കുടലിലെ നല്ല ബക്ടീരികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ബെറിപ്പഴങ്ങള്‍

ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്ന നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ ബെറിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീര തണുപ്പിക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.