അഞ്ജു
ബാക്ടീരിയ, കാർബോഹൈഡ്രേറ്റ്, ഉമിനീർ കൂടിക്കലർന്ന് പല്ലിനും മോണയ്ക്കുമിടയിൽ അടിഞ്ഞുകൂടുന്നതാണ് പ്ലാക്ക്. പലതരത്തിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുമ്പോൾ പല്ലുകളിൽ പാക്ക് ഉണ്ടാകാം. ഇത് അടിഞ്ഞു കൂടി പിന്നീട് പല്ല് കേടു വരാന്‍ ഇടയാക്കുന്നു.
പല്ലിലെ പ്ലാക്കിൽ അടങ്ങിയ ബാക്ടീരിയകൾ ആസിഡുകൾ ഉത്പാദിപ്പിക്കുകയും പല്ലിന്റെ ഇനാമലിനെ കാർന്നുതിന്നുകയും പല്ല് ക്ഷയം, പോട്, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും പല്ലിന്റെ സംവേദനക്ഷമത വർധിപ്പിക്കുകയും ചെയ്യും.
പല്ലുകൾ ബ്രഷ് ചെയ്യുക
ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് രണ്ട് മിനിറ്റ് വീതം ദിവസവും രണ്ടുതവണ പല്ലുകൾ തേക്കുന്നത് പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും. രാവിലെ ഉണരുമ്പോൾ പല്ല് തേക്കുന്നത് വായിൽ അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ നീക്കും. രാത്രി അത്താഴം കഴിച്ച് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് പല്ല് തേയ്ക്കുന്നതാണ് നല്ലത്.
ഫ്ളോസ്
ഡെന്റര്‍ ഫ്ളോസ് ഉപയോഗിച്ച് പല്ലിന്റെ ഇടഭാഗം ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്. ഇത് ഭക്ഷണം കഴിഞ്ഞാല്‍ ചെയ്യുക. വായ്ക്കകത്തുള്ള ഭക്ഷണ അവശിഷ്ടം നീക്കാന്‍ സഹായിക്കും. പല്ല് തേയ്ക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിലെ പ്ലാക്ക് നീക്കാന്‍ ഫ്ലോസിങ് സഹായിക്കും.
ബേക്കിങ് സോഡ ടൂത്ത് പേസ്റ്റ്
ബേക്കിങ് സോഡ ടൂത്ത് പേസ്റ്റ് പ്ലാക്ക് ഒഴിവാക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ബേക്കിങ് സോഡ ഉപയോഗിച്ച് മൂന്നിരട്ടി വരെ കൂടുതൽ പ്ലാക്ക് നീക്കം ചെയ്യാൻ കഴിയും. പല്ലുകൾ വെളുപ്പിക്കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ബ്രഷ് മാറ്റണം
മൂന്ന് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റുന്നത് പ്ലാക്കുകൾ നീക്കം ചെയ്യാൻ കൂടുതൽ ഫലപ്രദമാണ്. നാം ഓരോ തവണയും ഭക്ഷണം കഴിച്ച് വായ കഴുകിയാലും ചിലപ്പോള്‍ ഭക്ഷണാവശിഷ്ടം പല്ലുകള്‍ക്കിടയില്‍ ഇരിയ്ക്കാന്‍ സാധ്യതയേറെയാണ്. ഇതിന് പരിഹാരം ബ്രഷ് ചെയ്യുകയെന്നതാണ്.
മെഡിക്കല്‍ പരിശോധന
പതിവായ ദന്ത പരിശോധന നടത്തുന്നത് നിങ്ങളുടെ ദന്താരോഗ്യത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ സഹായിക്കും. സാധ്യമായ ഏതെങ്കിലും പ്രശ്നങ്ങൾ തിരിച്ചറിയാനോ മുന്നറിയിപ്പ് നൽകാനോ, ആവശ്യമെങ്കിൽ പല്ലിലെ ടാർട്ടാർ നീക്കം ചെയ്യാനോ ദന്തരോഗവിദഗ്ധന് കഴിയും.