ഒഴുകിയെത്തിയത് 2.31 ലക്ഷം കോടി രൂപ; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ഓഹരി വിപണിയില്‍ ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.31 ലക്ഷം കോടി രൂപയുടെ വര്‍ധന

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1289 പോയിന്റ് ആണ് മുന്നേറിയത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്

റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 1,64,959 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്

ഭാരതി എയര്‍ടെല്‍ 20,755 കോടി, ഐസിഐസിഐ ബാങ്ക് 19,381 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 11,514 കോടി, ഇന്‍ഫോസിസ് 10,902 കോടി, ഐടിസി 2,502 കോടി, എസ്ബിഐ 1160 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന

ബജാജ് ഫിനാന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മൂല്യത്തില്‍ 15,470 കോടിയുടെ കുറവാണ് ഉണ്ടായത്.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1985 കോടി, ടിസിഎസ് 1,84 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം

റിലയന്‍സ് തന്നെയാണ് ഏറ്റവും മൂല്യമുള്ള കമ്പനി. രണ്ടാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് തൊട്ടുപിന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ