എച്ച് പി
2025 മെറ്റ് ഗാല റെഡ് കാര്‍പ്പെറ്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി കിയാര അഡ്വാനി.
മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ ബേബി ബംപുമായെത്തുന്ന ആദ്യ ഇന്ത്യന്‍ നടി കൂടിയാണ് കിയാര.
'സൂപ്പര്‍ഫൈന്‍: ടെയ്ലറിംഗ് ബ്ലാക്ക് സ്റ്റൈൽ' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം.
ഗോള്‍ഡന്‍ ബ്രെസ്റ്റ് പ്ലേറ്റോടു കൂടിയ കറുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണാണ് കിയാര ധരിച്ചിരിക്കുന്നത്.
മാതൃത്വത്തെയും സ്ത്രീത്വത്തെയും അടയാളപ്പെടുത്തിയിരിക്കുകയാണ് കിയാര.
ഫാഷന്‍ എഡിറ്ററും ബ്ലാക്ക് ഐക്കണുമായ അന്തരിച്ച ആന്‍ഡ്രെ ലിയോണ്‍ ടാലിക്ക് ആദരവ് നല്‍കുന്നതിനായി ഒരു കേപ്പും ഔട്ട്ഫിറ്റിനൊപ്പം അവര്‍ അണിഞ്ഞിട്ടുണ്ട്.
ആന്‍ഡ്രെ ലിയോണ്‍ ടാലിയുടെ 2010 ലെ മെറ്റ് ഗാല ലുക്കിനെ പ്രതിധ്വനിപ്പിക്കുന്നതാണ് ഈ വെളുത്ത നിറത്തിലുള്ള കേപ്പ്.
ഒരു കലാകാരിയെന്ന നിലയിലും അമ്മയാകാൻ പോകുന്നയാളെന്ന നിലയിലും എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിലാണ് മെറ്റ് ഗാലയിൽ അരങ്ങേറ്റം കുറിക്കുന്നത്, ഇത് എനിക്ക് വളരെ സ്പെഷ്യലാണ് എന്നാണ് കിയാര പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ