സമകാലിക മലയാളം ഡെസ്ക്
എത്ര കണ്ട്രോള് ചെയ്താലും കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോൾ പോക്കറ്റ് കാലിയാകുമെന്ന പരാതിയുണ്ടോ? എങ്കിൽ അത് മറികടക്കാന്‍ ചില പൊടിക്കൈകളുണ്ട്.
സ്റ്റോറില്‍ പോകുന്നതിന് മുന്‍പ് ഒരാഴ്ചയ്ത്തേക്കുള്ള മെനു മുൻകൂട്ടി പ്ലാൻ ചെയ്യുക. ഇത് ഡയറ്റിൽ ശ്രദ്ധിക്കാൻ മാത്രമല്ല, വാങ്ങേണ്ട സാധനങ്ങളുടെ വ്യക്തമായ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കും. ഇത് പണവും സമയവും ലാഭിക്കാന്‍ മികച്ച മാര്‍ഗമാണ്.
നേരത്തെ സ്റ്റോര്‍ ചെയ്തു വെച്ചിരിക്കുന്ന സാധനങ്ങള്‍ പരിശോധിക്കുക. ആവര്‍ത്തിച്ചു വാങ്ങുന്നത് പണവും സമയവും നഷ്ടമാകാന്‍ കാരണമാകും.
ഭക്ഷണം കഴിച്ച ശേഷം ഷോപ്പിങ്ങിന് പോകുന്നതാണ് നല്ലത്. കാരണം വിശക്കുമ്പോൾ എല്ലാം വളരെ പ്രലോഭനകരമായി തോന്നും.
ഒറ്റയ്ക്കുള്ള ഷോപ്പിങ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ധാരാളം സാധനങ്ങള്‍ വാങ്ങുന്നതിന് കാരണമാകാം. ലിസ്റ്റില്‍ ഉറച്ചു നില്ക്കാന് ശ്രമിക്കുക.
പോഷകമൂല്യം കുറഞ്ഞ സോഡകൾ, ചിപ്സ്, പഞ്ചസാര ചേർത്ത ധാന്യങ്ങൾ തുടങ്ങിയവയെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാം. ഇത് പണവും സമയത്തിനുമൊപ്പം ആരോഗ്യത്തെയും മെച്ചപ്പെടുത്തും.