​ഗർഭിണികൾക്ക് മാങ്ങ കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

നല്ല പഴുത്ത മാമ്പഴം കിട്ടിയാൽ കഴിക്കാത്തവർ ഉണ്ടാകില്ല. രുചിക്കാളേറെ ആരോ​ഗ്യ​ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മാമ്പഴം.

ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവ മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴചത്തെ ചുറ്റിപ്പറ്റി ചില മിഥ്യാധാരണകളും നമുക്ക് ചുറ്റുമുണ്ട്.

തടിവെക്കും

മാമ്പഴത്തിൽ കലോറിയും പ്രകൃതിദത്ത പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാൽ ശരീരഭാരം കൂട്ടില്ല. മിതത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാമ്പഴത്തിൽ വിറ്റാമിന്‍ എ, സി, ഇരുമ്പ്, പൊട്ടാസ്യം, കോപ്പര്‍, മാംഗിഫെറിന്‍, കാറ്റെച്ചിന്‍സ്, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.

മുഖക്കുരു വരും

മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകും. ഇത് ചർമം പൊട്ടാൻ കാരണമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രമേഹരോഗികള്‍ കഴിക്കരുത്

പ്രമേഹ രോ​ഗികൾക്ക് 55 താഴെ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ കഴിക്കാം. മാമ്പഴത്തിന് 51 ജിഐ ഉണ്ട്, അതിനാല്‍ രക്തത്തിലെ പഞ്ചസാരയെ ഇത് അമിതമായി ബാധിക്കില്ല. അതിനാല്‍ പ്രമേഹരോഗികള്‍ മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്.

ഗര്‍ഭിണികള്‍ കഴിക്കരുത്

ഗർഭകാലത്ത് ആവശ്യമായ നിരവധി പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മാമ്പഴം കഴിക്കുന്നത് ശരീരഭാരവും ഗര്‍ഭകാല പ്രമേഹവും വർധിക്കുമെന്ന് വിശ്വാസത്തിലാണ് ​ഗർഭിണികൾ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പകല്‍ സമയത്ത് മാത്രം കുറച്ച് മാമ്പഴം കഴിക്കാവുന്നതാണ്.

മാമ്പഴം കഴിക്കേണ്ട സമയം

മാമ്പഴം ആരോ​ഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍ ലഭിക്കുന്നതിന് പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ ഉച്ചഭക്ഷണത്തിന് ശേഷമോ, പകല്‍ സമയത്ത് ലഘുഭക്ഷണമായി മാമ്പഴം കഴിക്കുക. രാത്രിയിലോ ഉറങ്ങുന്നതിന് മുമ്പോ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.