അഞ്ജു
സ്മൂത്തിയില്‍ ചേര്‍ത്തും ലഘുഭക്ഷണമായുമൊക്കെ ബ്ലൂബെറി ഇന്ന് നമ്മുടെ ഡയറ്റിന്‍റെ ഭാഗമാണ്. കാണ്ടാല്‍ കുഞ്ഞനാണെങ്കിലും പോഷകഗുണങ്ങളുടെ കാര്യത്തില്‍ അത്ര ചെറുതല്ല ബ്ലുബെറി. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയുടെ ഒരു പവർഹൗസാണ് ഈ കുഞ്ഞന്‍ പഴങ്ങള്‍.
ഹൃദയാരോഗ്യം
ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നു.
കൂടാതെ ഹൃദയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സുഖമമാക്കുന്നു.
തലച്ചോറിന്‍റെ ആരോഗ്യം
ബ്ലൂബെറിയില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ഓർമ്മശക്തി മെച്ചപ്പെടുത്താനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയെ പോലും മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
ദഹനം
ബ്ലൂബെറിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ കുടലിലെ നല്ല ബാക്ടീരികളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ബ്ലൂബെറി ദിവസവും കഴിക്കുന്നത് നല്ലതാണ്.
രക്തസമ്മർദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ക്ക് മികച്ച ഭക്ഷണമാണ് ബ്ലൂബെറി. ബ്ലൂബെറിക്ക് നീല നിറം നല്‍കുന്ന ആന്തോസയാന്‍ എന്ന സംയുക്തം രക്തക്കുഴലുകളുടെ പ്രവര്‍ത്തനെ മെച്ചപ്പെടുത്തുന്നു. ഇത് രക്തസമ്മര്‍ദം ക്രമീകരിക്കാനും സഹായിക്കും.
ചര്‍മം
ബ്ലൂബെറിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.