എച്ച് പി
മരണമാസ്
ബേസിൽ ജോസഫ് നായകനായെത്തുന്ന മരണമാസ് ഒടിടിയിലേക്ക്. സോണി ലിവിലൂടെ മെയ് 15നാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിങ് ആരംഭിക്കുക.
ഹണ്ട്
ഷാജി കൈലാസ് സംവിധാനം ചെയ്ത് നിഖിൽ ആനന്ദ് തിരക്കഥയെഴുതി ഭാവന, അദിതി രവി, രഞ്ജി പണിക്കർ, ചന്തുനാഥ് എന്നിവർ അഭിനയിച്ച ഹൊറർ മൂവി 'ഹണ്ട് ' മെയ് 23ന് ഒടിടിയിലെത്തും. മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുക.
പ്രതി നിരപരാധിയാണോ?
സുനില്‍ പൊറ്റമ്മല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രതി നിരപരാധിയാണോ? ഒടിടിയിലേക്ക്. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ചിത്രം മെയ് 9 മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് തുടങ്ങും.
ഗുഡ് ബാഡ് അഗ്ലി
അജിത് നായകനായെത്തി തിയറ്ററുകൾ ഇളക്കി മറിച്ച ഗുഡ് ബാഡ് അഗ്ലിയും ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.
ബ്രോമാൻസ്
അർജുൻ അശോകൻ, മഹിമ നമ്പ്യാർ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രോമാൻസും സ്ട്രീമിങ് തുടങ്ങി. സോണി ലിവിലാണ് ചിത്രമെത്തിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ പാരനോർമൽ ചിത്രമെന്ന ടാഗ് ലൈനോടെയെത്തിയ വടക്കൻ ആമസോണ്‍ പ്രൈം വിഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.
ദ് റോയൽസ്
ഇഷാൻ ഖട്ടർ, ഭൂമി പട്നേക്കർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ദ് റോയൽസ് മെയ് 9 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ