അഞ്ജു
അകത്തും പുറത്തും പുഴുങ്ങുന്ന ചൂട്. ചൂടുകാരണം ഐസ്ക്രീം, സോഫ്റ്റ് ഡ്രങ്കുകളുടെ പോലുള്ളവയുടെ ഉപഭോഗം വർധിച്ചു. ഡയറ്റ് ആകെമൊത്തത്തിൽ താളം തെറ്റി. എന്നാൽ ഡയറ്റിങ് പാളാതെ തന്നെ ചൂടിനെ ചെറുക്കാൻ ചില സൂപ്പർ കോംബോകൾ പരീക്ഷിച്ചാലോ?
വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നതും ജലാംശം നിലനിർത്തുന്നതുമായ ഭക്ഷണ-പാനീയങ്ങൾ അത്യാവശ്യമാണ്. അതിനൊപ്പം പേശികളുടെ ശക്തി, പ്രതിരോധശേഷി തുടങ്ങിയവയെ പിന്തുണയ്ക്കുന്ന പ്രോട്ടീനും വേനൽക്കാല ഡയറ്റിൽ ചേർക്കേണ്ടതുണ്ട്.
കുക്കുമ്പര് ചെറുപയർ സാലഡ്
സസ്യ പ്രോട്ടീൻ, നാരുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ സാലഡ്. കുക്കുമ്പർ, നാരങ്ങ നീര്, പുതിന എന്നിവ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്.
യോഗർട്ടും ഫ്രഷ് ബെറിപ്പഴങ്ങളും
ചൂടുകാലത്ത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച ലഘുഭക്ഷണമാണിത്. ഉയർന്ന അളവിൽ കാത്സ്യം, പ്രോബയോട്ടിക്സ്, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്.
ഗ്രിൽ ചെയ്ത പനീറും ബെൽപെപ്പറും
മികച്ച സസ്യാഹാര പ്രോട്ടീൻ സ്രോതസ്സാണിത്. ബെൽ പെപ്പർ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിറ്റാമിൻ എ, സി ശരീരത്തിന് നൽകുന്നു. കൊഴുപ്പ് കുറഞ്ഞ ഗ്രില്ലിങ് രീതി ചൂടു കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.
ചിയ സീഡ് കോക്കനട്ട് വാട്ടർ പുഡ്ഡിങ്
ചിയ സീഡിയിൽ ഉയർന്ന അളവിൽ ഒമേഗ-3, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഈ കോംബോയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരം തണുപ്പിക്കാനും വിശപ്പടക്കാനും സഹായിക്കുന്നു. തേങ്ങാവെള്ളം പ്രകൃതിദത്ത ഇലക്ട്രോലൈറ്റുകൾ നൽകുന്നു.
സംഭാരം
ഇതിൽ പ്രോട്ടീൻ, കാത്സ്യം, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ജീരകം ചേർക്കുന്നത് ദഹനത്തെ സഹായിക്കും.
ബദാമും ഇന്തപ്പഴവും ചേർത്ത സ്മൂത്തി
പ്രോട്ടീൻ, വിറ്റാമിൻ ഇ, ഇരുമ്പ് എന്നിവ അടങ്ങിയ വേനൽക്കാലത്തിന് പറ്റിയ കോംബോയാണിത്. സ്വാഭാവികമായും ഊർജ്ജസ്വലതയും ജലാംശവും നൽകുന്നു.