ഹാർട്ട് അറ്റാക്ക് തടയാം, ഹൃദയം സംരക്ഷിക്കാൻ 5 ശീലങ്ങൾ

അഞ്ജു

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണമാകുന്ന ഒന്നാണ് ഹൃദയാഘാതം. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുന്നത് ഹൃദയാഘാത സാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

ദീർഘകാല ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ 5 ടിപ്പുകൾ.

പുറത്തിറങ്ങുക

കൂടുതൽ സമയം പ്രകൃതിക്കൊപ്പം അല്ലെങ്കിൽ വീടിന് പുറത്ത് ചെലവഴിക്കുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും. ശുദ്ധവായു, സൂര്യപ്രകാശം, ചലനം എന്നിവ ഹൃദയത്തിനും മൊത്തത്തിലുള്ള ക്ഷേമത്തെയും മെച്ചപ്പെടുത്തും.

നന്നായി ഉറങ്ങുക

ഹൃദയാരോ​ഗ്യത്തിന് ഉറക്കത്തിന്റെ പങ്ക് വളരെ വലുതാണ്. ഗുണനിലവാരമുള്ള ഉറക്കം ഹൃദയത്തിന് ആവശ്യമായ വിശ്രമം നൽകുകയും മികച്ച വീണ്ടെടുക്കലിനും ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും പിന്തുണ നൽകുകയും ചെയ്യുന്നു.

സ്ക്രീൻ സമയം കുറയ്ക്കുക

മൊബൈലും ഡിജിറ്റൽ ഉപകരണങ്ങൾ വാഴുന്ന ഈ കാലത്ത് അവയെ പൂർണമായും ഒഴിവാക്കാൻ കഴിയില്ല. എന്നാൽ സ്ക്രീൻ ടൈം പരിമിതപ്പെടുത്തുന്നത് നമ്മുടെ ഉറക്കം മെച്ചപ്പെടാനും സമ്മർദം ഒഴിവാക്കാനും ഹൃദയാരോ​ഗ്യം മികച്ചതാക്കാനും സഹായിക്കും.

ന​ഗ്നപാദരായി നിൽക്കാം

വീട്ടിനകത്താണെങ്കിലും ചെരുപ്പ് ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. അൽപം നേര ന​ഗ്നപാദരായി ഭൂമിയെ തൊടുന്നത് ഹൃദയാരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കും. ഇത് രക്തയോട്ടം വർധിപ്പാക്കാനും ശരീരവീക്കം കുറയ്ക്കാനും സഹായിക്കും.

കൃതജ്ഞത ശീലമാക്കുക

കൃതജ്ഞതയ്ക്കായി സമയമെടുക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ആരോഗ്യകരമായ ഹൃദയത്തെ പിന്തുണയ്ക്കാനും സഹായിക്കും.