എച്ച് പി
മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം.
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ താരസിംഹാസനത്തിലേക്ക് നടന്നുകയറിയ വഴികളും ആ ജീവിതത്തിൽ കാണാം.
കരുത്തുറ്റ തിരക്കഥയൊരുക്കി മലയാളികളെ വിസ്മയപ്പിച്ച ഡെന്നീസ് ജോസഫിന്റെ അഞ്ച് ജനപ്രിയ ചിത്രങ്ങളിലൂടെ.
ന്യൂഡൽഹി
ജോഷി സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ന്യൂഡൽഹി. ജി കൃഷ്ണമൂർത്തി (ജികെ) എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്.
കോട്ടയം കുഞ്ഞച്ചൻ
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം 1990 ലാണ് റിലീസ് ചെയ്തത്. കോട്ടയം കുഞ്ഞച്ചനായി മമ്മൂട്ടി തകർത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.
മനു അങ്കിൾ
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ഇത്. ഡെന്നീസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തിയാണ് തിരക്കഥയൊരുക്കിയത്.
നമ്പർ 20 മദ്രാസ് മെയിൽ
ജോഷി സംവിധാനം ചെയ്ത ഈ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മോഹൻലാൽ, മമ്മൂട്ടി, അശോകൻ, മണിയൻപിള്ള രാജു, ജഗദീഷ്, എം ജി സോമൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.
ആകാശദൂത്
സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ആകാശദൂത്. മുരളി, മാധവി, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒരു വിങ്ങലോടെ മാത്രമേ കണ്ടു തീർക്കാനാകൂ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ