ഓരോ അവയവങ്ങളിലും കാൻസർ ലക്ഷണങ്ങൾ വ്യത്യസ്തം

അഞ്ജു

ലോകം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു രോഗമാണ് കാന്‍സര്‍. ഹൃദയ പേശികൾ ഒഴിച്ചുള്ള ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലെല്ലാം കാൻസർ വളരാനുള്ള സാധ്യതയുണ്ടെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. ബൈജു സേനാധിപന്‍ ന്യൂ ഇന്ത്യന്‍ എക്സ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒരോ അവയവത്തിനും കാൻസർ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അന്നനാളം

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അന്നനാളത്തിലെ കാൻസറിന്റെ ഒരു സാധാരണ ലക്ഷണമാണ്. ആദ്യ ഘട്ടത്തിൽ ഖര രൂപത്തിലുള്ള ഭക്ഷണങ്ങളാണെങ്കിൽ ക്രമേണ ഉമിനീർ ഉൾപ്പെടെയുള്ള ​ദ്രാവകൾ അന്നനാളത്തിലൂടെ ഇറക്കുന്നതിന് പ്രയാസം നേരിടും.

കരൾ

വിട്ടുമാറാത്ത നടുവേദന, ഛർ‌ദ്ദി, കറുത്ത നിറത്തിൽ മലം പോവുക, പെട്ടെന്ന് ശരീരഭാരം കുറയുക, മഞ്ഞപ്പിത്തം, മുഖ ചർമം ഇരുണ്ടതാവുക തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു

കുടൽ കാൻസർ

ഛർദ്ദിക്കുമ്പോൾ രക്തം കാണപ്പെടുക, പുറം വേദന അല്ലെങ്കിൽ കുടൽ സങ്കോചിക്കുമ്പോൾ വേദന എന്നീ ലക്ഷണങ്ങൾ പ്രകടമാകാം.

രക്താര്‍ബുദം മുഴകളായി പ്രത്യക്ഷപ്പെടണമെന്നില്ല, എന്നാല്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സ്ട്രോമൽ ട്യൂമറുകൾ വലിയ മുഴകളായി കാണപ്പെടും.

കൊളോറെക്റ്റൽ കാൻസർ ഒരു മുന്തിരിയുടെ വലിപ്പത്തില്‍ വളരുന്നു. അതില്‍ കൂടുതല്‍ വളരില്ലെങ്കിലും കലകള്‍ കട്ടിയായി മാറും.

കുടലിനുള്ളിലെ മുഴകളും അത്ര തന്നെ വലിപ്പം ഉണ്ടാകാം. എന്നാല്‍ കുടലിന്‍റെ ഉള്‍ഭാഗം ചെറുതായതിനാല്‍ പുറത്തേക്ക് തള്ളിനില്‍ക്കും.