സമകാലിക മലയാളം ഡെസ്ക്
ഓഹരി വിപണിയില്‍ എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.60 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1047 പോയിന്റ് ആണ് ഇടിഞ്ഞത്
റിലയന്‍സാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. വിപണി മൂല്യത്തില്‍ 59,799 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വിപണി മൂല്യം 18,64,436 കോടിയായി താഴ്ന്നു
ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നില്‍. വിപണി മൂല്യത്തില്‍ 30,185 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
എച്ച്ഡിഎഫ്‌സി ബാങ്ക് 27,062 കോടി, എസ്ബിഐ 18,429 കോടി, ബജാജ് ഫിനാന്‍സ് 13,798 കോടി, ഐടിസി 8,321 കോടി, ഭാരതി എയര്‍ടെല്‍ 2138 കോടി എന്നിങ്ങനെ മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്
പത്തുമുന്‍നിര കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറും ഇന്‍ഫോസിസും മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. യഥാക്രമം 2,537 കോടി, 415 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ