വേനല്‍ക്കാലത്ത് പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങള്‍

അഞ്ജു

പ്രമേഹ രോഗികളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ത്യ. പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണ് പ്രമേഹം.

പ്രമേഹം വഷളാകാനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണശീലമാണ്. വേനല്‍ക്കാലത്തെ പല സീസണല്‍ പഴങ്ങളും പാനീയങ്ങളും പ്രമേഹ രോഗികള്‍ക്ക് യോജിക്കണമെന്നില്ല.

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഇല്ലാതെ എന്ത് വേനല്‍ക്കാലം. എന്നാല്‍ തണ്ണിമത്തനില്‍ പഞ്ചസാരയുടെ അളവു കൂടുതലാണ്. ഇത് പ്രമേഹ രോഗികള്‍ കഴിക്കുന്നത് അത്ര സുരക്ഷിതമല്ല.

മാമ്പഴം

മാമ്പഴം വേനല്‍ക്കാലത്തെ ഒരു സീസണല്‍ ഫ്രൂട്ടാണ്. എന്നാല്‍ ഇതില്‍ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണ്. പ്രമേഹ രോഗികള്‍ മാമ്പഴം പരിമിത അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

ഐസ്‌ക്രീം

ചൂടുകാലത്ത് ശരീരം ഒന്നു തണുപ്പിക്കാന്‍ ഒരു ഐസ്‌ക്രീം ഒക്കെ ആകാമെന്ന് സ്വഭാവികമായും ചിന്തിക്കാം. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് ഇത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല. ഐസ്‌ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകും.

മധുരപാനീയങ്ങള്‍

വേനല്‍ക്കാലത്ത് ശീതളപാനീയങ്ങള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ പ്രമേഹരോഗികള്‍ ഇത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. മധുരം അമിത അളവില്‍ ചേര്‍ന്ന പാനീയങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കാം.

ചോളം

വേനല്‍ക്കാലത്ത് പ്രമേഹരോഗികള്‍ ചോളം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും പ്രമേഹ രോഗികള്‍ക്ക് ഇത് അത്ര സുരക്ഷിതമല്ല.

വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.