സമകാലിക മലയാളം ഡെസ്ക്
തെക്കന്‍ ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവയുടെ ചില മേഖലകളില്‍ കാലവര്‍ഷം ഇന്ന് എത്തിച്ചേര്‍ന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
വരുന്ന നാലു ദിവസത്തിനുള്ളില്‍ കൂടുതല്‍ മേഖലകളിലേക്ക് കാലവര്‍ഷം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും, ആന്‍ഡമാന്‍ കടലിന്റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് വരുംദിവസങ്ങളില്‍ കാലവര്‍ഷം വ്യാപിക്കാന്‍ പോകുന്നത്
കാലവര്‍ഷം കേരളത്തില്‍ മെയ് ഇരുപത്തിയെഴോടെ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
സാധാരണഗതിയില്‍ ജൂണ്‍ ഒന്നു മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ നാലുദിവസം മുന്‍പെ മഴ എത്തുമെന്നാണ് പ്രതീക്ഷ.
നാലു ദിവസം വരെ നേരത്തെയോ വൈകിയോ കാലവര്‍ഷം എത്താനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്.
കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ കാലവര്‍ഷം ആരംഭിച്ചത് കാലവര്‍ഷ കലണ്ടര്‍ ആരംഭിക്കുന്നതിന് മുന്‍പ് ആണ്.
ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തെയാണ് പൊതുവില്‍ ഇടവപ്പാതി കാലം എന്ന് പറയുന്നത്
സാധാരണഗതിയില്‍ കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 70 ശതമാനത്തോളം ലഭിക്കുക ഇടവപ്പാതിയില്‍ നിന്നാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ