പകലു നന്നാവണമെങ്കിൽ, രാത്രി ശീലങ്ങളിൽ ഈ 6 മാറ്റങ്ങൾ വരുത്തണം

അഞ്ജു

ദിവസം സന്തോഷകരവും ഊര്‍ജ്ജസ്വലവുമാക്കുന്നതിന് മിക്കയാളുകളും പ്രഭാത ദിനചര്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാല്‍ നിങ്ങള്‍ വൈകുന്നേരങ്ങള്‍ എങ്ങനെ ചെലവഴിച്ചുവെന്നതും അടുത്ത ദിവസത്തില്‍ പ്രതിഫലിക്കാം. എന്നാല്‍ അത് ആരും അത്ര കാര്യമായി എടുക്കാറില്ലെന്നതാണ് സത്യം.

രാത്രിയിലെ ശീലങ്ങളിൽ വരുത്തുന്ന ചില ചെറിയ മാറ്റങ്ങൾ നിങ്ങളുടെ രാവിലകളെ സന്തോഷകരവും ഉന്മേഷമുള്ളവരുമാക്കാം. നല്ലൊരു ദിവസത്തിനായി തലേന്നെ ശ്രമിക്കാം.

നടത്തം

അത്താഴം കഴിഞ്ഞ് ചെറിയൊരു നടത്തം, പുറത്തെ തണുത്ത കാറ്റും അന്തരീക്ഷവും നിങ്ങളുടെ മനസ് ശാന്തമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. ഇത്തരത്തില്‍ തലച്ചോറിനെ ശാന്തമാക്കുന്നത് അടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേല്‍ക്കാന്‍ സഹായിക്കും.

കുളിക്കുക

കിടക്കുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് മികച്ച ഉറക്കം കിട്ടാന്‍ സഹായിക്കും. ഇത് അടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേല്‍ക്കാനും ഊര്‍ജ്ജസ്വലരായിരിക്കാനും സഹായിക്കും.

ഫോണ്‍ മാറ്റിവെയ്ക്കാം

ഉറങ്ങാന്‍ കിടക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ കയ്യെത്തുന്ന അകലത്തെക്കാള്‍ ദൂരെ മാറ്റിവെയ്ക്കുക. ഫൊണ്‍ അടുത്തു വെച്ചാല്‍ ഇടയ്ക്കിടെ പരിശോധിക്കുന്ന സ്വാഭാവം പലരിലുമുണ്ട്. ഫോണ്‍ മാറ്റിവെയ്ക്കുന്നത് മികച്ച ഉറക്കം കിട്ടാനും മാനസികാവസ്ഥ മെച്ചപ്പെടാനും സഹായിക്കും.

ബോഡ് സ്‌കാന്‍

വിട്ടുമാറാത്ത സമ്മർദവും മാനസിക ചിന്തയും ലഘൂകരിക്കാനുള്ള ശക്തമായ ഒരു മാർഗമാണ് മൈൻഡ്ഫുൾനെസ് ബോഡി സ്കാൻ. കിടക്കയിൽ കിടന്നു കൊണ്ട് തന്നെ ശരീരത്തെയും ഇന്ദ്രിയങ്ങളെയും പരിശോധിക്കുക.

ആത്മപരിശോധന

നാളെ എന്തു ചെയ്യണമെന്ന് എല്ലാവരും ചിന്തിക്കുകയും അതിന് വേണ്ടി പ്ലാന്‍ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇന്നത്തെ നേട്ടങ്ങളെയോ പോരായ്മകളെയോ കുറിച്ച് ചിന്തിക്കുകയോ അത് സൂക്ഷിച്ചു വെയ്ക്കുകയോ ചെയ്യുന്ന ശീലം കുറവാണ്. ഇന്നത്തെ കുറിച്ച് ചിന്തിക്കുന്നത് നല്ലൊരു നാളയെ പ്ലാന്‍ ചെയ്യാന്‍ സഹായിക്കും.

നന്ദിയോടെ ദിവസം അവസാനിപ്പിക്കാം

ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിങ്ങൾക്ക് നന്ദി തോന്നുന്ന മൂന്നോ അഞ്ചോ കാര്യങ്ങൾ എഴുതി വയ്ക്കുക. ജീവിതത്തിലെ നിങ്ങളുടെ അനുഗ്രഹങ്ങൾ പട്ടികപ്പെടുത്തുക എന്ന സിംപിളായ പ്രവൃത്തി നിങ്ങളുടെ ക്ഷേമത്തിൽ വലിയോ പുരോഗതി ഉണ്ടാക്കും.