മഴക്കാലയാത്രകള്‍ അനുസ്മരണീയമാക്കാം

സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലം പൂര്‍ത്തിയാക്കി കേരളം മഴക്കാലത്തേക്ക് കടക്കുകയാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് കേരളത്തില്‍ പ്രധാനമായും മണ്‍സൂണ്‍ സീസണായി കണക്കാക്കുന്നത്. മഴക്കാലയാത്രകള്‍ അനുസ്മരണീയമാക്കാന്‍ ചില ഇടങ്ങള്‍.

Kerala Tourism | Kerala Tourism

മുന്നാര്‍

ചായത്തോട്ടങ്ങള്‍, മലനിരകള്‍ തുടങ്ങി ദേശീയ ഉദ്യാനങ്ങള്‍ ഉള്‍പ്പെടെ അനുഭവിച്ചറിയാന്‍ മൂന്നാര്‍ യാത്ര സഹായിക്കും. മണ്‍സൂണില്‍ മൂടല്‍മഞ്ഞ് നിറയുന്നതോടെ യാത്രാനുഭവം മനോഹരമാക്കും.

Kerala Tourism | Kerala Tourism

വയനാട്

പ്രകൃതിയുടെ ഭംഗിയാല്‍ സമ്പന്നമാണ് വയനാട്. മീനമുട്ടി വെള്ളച്ചാട്ടം, ചുരളിമല, ചെമ്പ്ര പീക്ക് കുറുവ ദ്വീപ് മഴക്കാലത്ത് കാഴ്ചകള്‍ വയനാടിനെ കൂടുതല്‍ സുന്ദരമാക്കും.

Kerala Tourism | Kerala Tourism

അലപ്പുഴ

കിഴക്കിന്റെ വെന്നീസ് ആണ് ആലപ്പുഴ.ല മഴക്കാലത്തെ ബാക്ക്വാട്ടര്‍ യാക്രകള്‍ ആലപ്പുഴയ്ക്ക് മാത്രം സ്വന്തം.

Kerala Tourism | Kerala Tourism

കുമരകം

വേമ്പനാട് കായലിന്റെ തീരത്തെ സുന്ദരമായ ഭൂമി.

Kerala Tourism | Kerala Tourism

അതിരപ്പിള്ളി

കേരളത്തിലെ നിയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ മഴക്കാലത്ത് കൂടുതല്‍ മനോഹരമായ അനുഭവം നല്‍കുന്നു.

Kerala Tourism | Kerala Tourism

തേക്കടി

കേരളത്തിലെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളില്‍ ഒന്നാണ് തേക്കടി. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗം. തേക്കടി തടാകത്തിലെ ബോട്ട് യാത്രയില്‍ മഴയില്‍ തഴച്ച് വളരുന്ന വനസൗന്ദര്യം ആസ്വദിക്കാം.

Kerala Tourism | Kerala Tourism

നിലമ്പൂര്‍

മലപ്പുറം ജില്ലയിലെ വനപ്രദേശമാണ് നിലമ്പൂര്‍. വയനാട്, നീലഗിരി മേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തെ തേക്ക് മ്യൂസിയം ഉള്‍പ്പടെ ലോക പ്രശസ്തമാണ്.

Kerala Tourism | Kerala Tourism

വൈപിന്‍

കൊച്ചി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശം. ചെറിയ ബീച്ചുകളാല്‍ സമ്പന്നം. മഴകക്കാലം പ്രദേശം വ്യത്യസ്ഥമായ അനുഭവം നല്‍കുന്നു.

Kerala Tourism | Kerala Tourism

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ മലനിരകളാണ് പൊന്‍മുടി. അഗസ്ത്യാര്‍കൂട മലനിരയുടെ താഴ്വവര കൂടിയാണ് പൊന്‍മുടി.

Kerala Tourism | Kerala Tourism

വര്‍ക്കല

നീന്തല്‍, സൂര്യസ്‌നാനം എന്നിവയ്ക്ക് പ്രസിദ്ധമാണ് വര്‍ക്കല. വൈകുന്നേരങ്ങളിലെ സൂര്യാസ്തമയ കാഴ്ചകള്‍ ഇവിടത്തെ മലഞ്ചെരിവുകളും കടല്തീരവും സുഖവാസ സ്ഥലങ്ങളും ഭക്ഷണശാലകളാലും സമ്പന്നം.

Kerala Tourism | Kerala Tourism

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ