ഹെയർ കളർ മങ്ങാതെ നോക്കാം

അഞ്ജു

മുടി കളർ ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ കളറു ചെയ്തു മുടി പരിപാലിക്കാനാണ് പ്രയാസം. കളർ ചെയ്ത മുടി ദീർഘനാൾ നിലനിർത്താൻ സഹായിക്കുന്ന ചില സിംപിൾ ടെക്നിക് പരിശോധിച്ചാലോ?

ക്ഷമ വേണം

സുന്ദരമായ മുടി ലഭിക്കാൻ ഏറ്റവും പ്രധാനം ക്ഷമയാണ്. ഹയർ കളർ ചെയ്തു കഴിഞ്ഞാലുടൻ ​ഹെയർ വാഷ് ചെയ്യരുത്. കുറഞ്ഞത് 48-72 മണിക്കൂറിന് ശേഷം മുടി കഴുകുന്നത് മുടിയിൽ നിറം നന്നായി ആ​ഗിരണം ചെയ്യാൻ മതിയായ സമയം ലഭിക്കുകയും മനോഹരമാക്കുകയും ചെയ്യും.

സൾഫേറ്റ് ഷാംപൂ ഒഴിവാക്കുക

കളറു ചെയ്താലും ഇല്ലെങ്കിലും മുടിയിൽ സൾഫേറ്റ് രഹിത ഷാംപൂ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇത് മുടിയിൽ നിന്ന് നിറവും പ്രകൃതിദത്ത എണ്ണകളും നീക്കം ചെയ്യും. കുറഞ്ഞ പിഎച്ച് ലെവലുകൾ ഉള്ള ഷാംപൂ, സൾഫേറ്റ് രഹിത അല്ലെങ്കിൽ കളർ സേഫ് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ള ഷാംപൂ ഉപയോ​ഗിക്കാവുന്നതാണ്.

മുടി നിരന്തരം കഴുകരുത്

മുടി കൂടുതൽ തവണ മുടി കഴുന്നത് നിറം വേ​ഗത്തിൽ മങ്ങാൻ കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകുന്നതാണ് ഉത്തമം. മുടി കഴുകുമ്പോൾ ചൂടുവെള്ളം പാടില്ല, സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ഡീപ്പ് കണ്ടീഷനിങ്

കളർ ചെയ്ത മുടി പെട്ടെന്ന് വരണ്ടതും പൊട്ടിപ്പോകാനും കാരണമാകും. മുടിയുടെ ഈർപ്പം നിലനിർത്തേണ്ടതിനും തിളക്കമുള്ളതാക്കാനും ഡീപ്പ് കണ്ടീഷനിങ് ചെയ്യുന്നത് നല്ലതാണ്.

കളർ ഡിപ്പൊസിഷൻ/ ടോണിങ്

കളർ ചെയ്ത ശേഷം മുടിയെ ടോൺ ചെയ്യുന്നതിനും തിളക്കമുള്ളതാക്കാനും കളർ ഡിപ്പൊസിഷൻ ചെയ്യുന്നത് നല്ലതാണ്. ചുവപ്പ് പോലുള്ള കടും നിറങ്ങൾ ചെയ്യുന്നുവെങ്കിൽ ഈ പ്രക്രിയ അത്യാവശ്യമാണ്.

സൺ പ്രൊട്ടക്ഷൻ

ചുവപ്പ് അല്ലെങ്കിൽ ബ്രൂണറ്റ് നിറത്തെ സൂര്യരശ്മികൾ ദോഷകരമായി ബാധിക്കും. അതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് തൊപ്പി അല്ലെങ്കിൽ ഹെയർ പ്രൊട്ടക്ഷൻ സ്പ്രേ ഉപയോ​ഗിക്കാം.

ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക

ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾ പതിവായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് മുടിയുടെ നിറം മങ്ങുന്നതിനും മുടിയുടെ ഘടന വരണ്ടതാക്കുന്നതിനും കാരണമാകും. ഹീറ്റ് സ്റ്റൈലിങ് ചെയ്യുമ്പോൾ ഒരു ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ കൈവശം വയ്ക്കുന്നതാണ് നല്ലത്.

ക്ലോറിൻ വെള്ളം ഒഴിവാക്കുക

ക്ലോറിനും ഉപ്പുവെള്ളവും കളർ ബ്ലീച്ച് ആയി പ്രവർത്തിക്കുകയും മുടിയുടെ നിറം മങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നു. അത്തരം വെള്ളം ഉപയോ​ഗിക്കുമ്പോൾ മുടിക്ക് കൂടുതൽ പ്രോട്ടക്ഷൻ നൽകണം.

ട്രിം ചെയ്യുക

മുടി ട്രിം ചെയ്യുന്നത് മുടിയുടെ അറ്റം പിളരുന്നതും പരുക്കനാകുന്നതും ഒഴിവാക്കുന്നു. ഇത് മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും മുടിയുടെ നിറം സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ ആറ് മുതൽ എട്ട് ആഴ്ച വരെ അല്ലെങ്കിൽ രണ്ടര മാസം കൂടുമ്പോൾ മുടി ട്രിം ചെയ്യാൻ ശ്രദ്ധിക്കുക.