ഗൂഗിള്‍ മാപ്പിലെ ഈ വരകള്‍ സൂചിപ്പിക്കുന്നത് എന്ത്? മുന്നറിയിപ്പുകള്‍ അവഗണിക്കരുത്!

സമകാലിക മലയാളം ഡെസ്ക്

ഗ്രീന്‍ ലൈന്‍ സുഗമമായ - ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ റൂട്ടില്‍ പച്ച വര കണ്ടാല്‍, വഴിയില്‍ ഗതാഗത തടസങ്ങളില്ല റോഡില്‍ സുഗമമായി യാത്ര ചെയ്യാമെന്ന് അര്‍ഥമാക്കാം. തടസ്സങ്ങളൊന്നുമില്ലാതെ സുഗമവും വേഗത്തിലുള്ളതുമായ ഡ്രൈവ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

ഗൂഗിള്‍ മാപ്പ്

യെല്ലോ അല്ലെങ്കില്‍ ഓറഞ്ച് വരകള്‍ -മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് വരകള്‍ കണ്ടാല്‍ റോഡില്‍ മിതമായ ട്രാഫിക് ഉണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ യാത്ര അല്‍പ്പം മന്ദഗതിയിലാകാം. പക്ഷേ വലിയ രീതിയില്‍ ഗതാഗത തടസങ്ങളുണ്ടാകില്ല.

ഗൂഗിള്‍ മാപ്പ്

റെഡ് ലൈന്‍: കനത്ത ഗതാഗതക്കുരുക്കുണ്ടെങ്കില്‍ റെഡ് ലൈന്‍ മുന്നറിയിപ്പ് കാണിക്കും. ഇതിനര്‍ത്ഥം കനത്ത ഗതാഗതക്കുരുക്കോ തിരക്കോ നിരത്തിലുണ്ട് എന്നാണ്. ചുവപ്പ് നിറം ഇരുണ്ടതോ കട്ടിയുള്ളതോ ആണെങ്കില്‍, അത് ശക്തമായ ഗതാഗതക്കുരുക്കിനെയാണ് സൂചിപ്പിക്കുന്നത്.

ഗൂഗിള്‍ മാപ്പ്

ബ്ലൂ ലൈന്‍: ഗൂഗിള്‍ മാപ്സില്‍ നാവിഗേഷന്‍ ആരംഭിക്കുമ്പോള്‍ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി നീല വരയിലാണ് കാണിക്കുന്നതെങ്കില്‍ ശരിയായ വഴി പിന്തുടരാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

ഗൂഗിള്‍ മാപ്പ്

പര്‍പ്പിള്‍ ലൈന്‍: ചിലപ്പോള്‍, ഗൂഗിള്‍ മാപ്സില്‍ പര്‍പ്പിള്‍ ലൈനാണ് കാണിക്കുക. ദൈര്‍ഘ്യമേറിയ വഴിയെ സൂചിപ്പിക്കുന്നു, അതില്‍ ചെറിയ ട്രാഫിക് ഉണ്ടാകാം. പ്രധാന റൂട്ടിലെ ഗതാഗതം ഒഴിവാക്കുന്നതിന് ഇത് സാധാരണയായി കാണിക്കുന്നു.

ഗൂഗിള്‍ മാപ്പ്

ബ്രൗണ്‍ ലൈന്‍- നിങ്ങള്‍ ഒരു തവിട്ട് ലൈന്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, റോഡ് കുന്നിന്‍ പ്രദേശമോ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയോ കടന്നുപോകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ഭൂപ്രകൃതി മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലോ പര്‍വതപ്രദേശങ്ങളിലോ യാത്ര ചെയ്യുമ്പോള്‍.

ഗൂഗിള്‍ മാപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ