അഞ്ജു
ജോലിയിലെ തിരക്ക് കാരണം പലപ്പോഴും പങ്കാളിക്കൊപ്പം ഫലപ്രദമായി സമയം ചെലവഴിക്കാന്‍ കഴിയാത്തവരാണ് മിക്കയാളുകളും. പങ്കാളികള്‍, രണ്ട് പേരും ജോലിക്കാരാണെങ്കില്‍ ഇത് ഇരട്ടി വെല്ലുവിളിയാകും.
മാത്രമല്ല, തൊഴില്‍ സംബന്ധമായി വിഷയങ്ങള്‍ വ്യക്തിജീവിതത്തിലേക്കും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ തൊഴിലടത്തിലേക്ക് കയ്യേറുന്നത് ദമ്പതികള്‍ക്കിടയിലെ അടുപ്പം കുറയ്ക്കാന്‍ കാരണമാകും.
പങ്കാളികള്‍ക്കിടയിലെ ബന്ധം ആഴത്തിലുള്ളതും ബലമുള്ളതുമാക്കാന്‍ മനഃശാസ്ത്രപരമായ ചില ടെക്നിക്കുകള്‍ പരിശോധിക്കാം.
'നോ ഫോണ്‍ സോണ്‍'
കുടുംബജീവിതത്തില്‍ മൊബൈല്‍ ഫോണ്‍ പലപ്പോഴും ഒരു വില്ലനാകാറുണ്ട്. നിരന്തരം വരുന്ന മസേജുകള്‍, ഇമെയില്‍, ഫോണ്‍ കോള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവ ദമ്പതികള്‍ ഒരുമിച്ച് ചെലവഴിക്കുന്ന സമയം വിഫലമാക്കും. ഒരുമിച്ചുള്ള സമയം പരമാവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുറയ്ക്കാം.
പാരലല്‍ പ്ലേ
വാരാന്ത്യ ഇടവേളകളില്‍ "എന്റെ സമയം", "നമ്മുടെ സമയം" എന്നിവയ്ക്കിടയിൽ തിരഞ്ഞെടുക്കാന്‍ പ്രയാസമായി വരാറുണ്ട്. പാരലല്‍ പ്ലേ ഇവിടെ പ്രയോഗിക്കാവുന്നതാണ്. അതായത്, ഒരാള്‍ക്ക് പുസ്തകം വായിക്കാനും, അടുത്തയാള്‍ക്ക് വിഡിയോ ഗെയിം കളിക്കാനുമാണ് താല്‍പര്യമെങ്കില്‍ ഒരു കൗച്ചില്‍ ഒരുമിച്ചിരുന്നു, അവരവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനാകും.
ഒരുമിച്ച് പ്ലാന്‍ ചെയ്യാം
വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഒരുമിച്ച് പങ്കിടുന്നത് പങ്കാളികള്‍ക്കിടയിലെ ബന്ധം വര്‍ധിക്കാന്‍ സഹായിക്കും. വാരാന്ത്യങ്ങളില്‍ ഒരുമിച്ചിരുന്നു അടുത്ത ആഴ്ച പ്ലാന്‍ ചെയ്യുന്നതും ഒരു മിച്ച് ഷോപ്പിങ് ചെയ്യുന്നതുമൊക്കെ പങ്കാളികള്‍ക്കിടയിലെ ആശയവിനിമം മെച്ചപ്പെടുത്തും.
സെക്സ്
ലൈംഗിക ജീവിതത്തില്‍ സംതൃപ്തമായ പങ്കാളികള്‍ കൂടുതല്‍ സന്തുഷ്ടരായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പങ്കാളികള്‍ക്കിടയില്‍ ലൈംഗിക അടുപ്പം കുറവാണെങ്കില്‍ ഘടനാപരമായ അടുപ്പം ഫലം ചെയ്യും. പലരും കരുതുന്നത് ഇത് സ്വാഭാവികത കുറയ്ക്കുമെന്നാണ് എന്നാല്‍ അടുപ്പം സാധ്യമാക്കാൻ ശ്രമിക്കുമ്പോഴുള്ള മാനസിക ക്ഷീണം ഇത് ഇല്ലാതാക്കുന്നു.
കുട്ടിത്തം
ഉള്ളിലുള്ള കുട്ടിത്തം പ്രകടമാക്കുന്നത് പങ്കാളികള്‍ക്കിടയിലെ ബന്ധം ശക്തമാക്കും. ഇത് ബന്ധങ്ങളിലെ സംതൃപ്തി വർദ്ധിപ്പിക്കാനും, സംഘർഷങ്ങൾ ലഘൂകരിക്കാനും, പങ്കാളികൾക്കിടയിൽ നീരസപ്പെടാൻ തുടങ്ങുന്ന ഏകതാനത ഇല്ലാതാക്കാനും സഹായിക്കും.