എച്ച് പി
നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയ ആയ നടി നയന ജോസൻ വിവാഹിതയായി.
ഡാൻസറും മോഡലുമായ ഗോകുൽ ആണ് വരൻ. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ ഏറെ എതിർപ്പുകൾ മറികടക്കേണ്ടി വന്നിരുന്നുവെന്ന് മുൻപ് നയന വെളിപ്പെടുത്തിയിരുന്നു.
'എന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പം എന്റെ പുതിയ അധ്യായം ആരംഭിക്കുന്നു'- എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് നയന കുറിച്ചിരിക്കുന്നത്.
ബാലതാരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് നയന.
പിന്നീട് സീരിയലുകളിൽ അഭിനയിച്ചു. മികച്ച നർത്തകി കൂടിയായ നയന ഡാൻസ് റിയാലിറ്റി ഷോകളിലും താരമായിരുന്നു.
കഴിഞ്ഞ ദിവസം മധുരംവെപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും നയന പങ്കുവച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ