റോമിലെ കിരീടം, ജാസ്മിന്‍ പാവോലിനി എഴുതിയ ചരിത്രം!

സമകാലിക മലയാളം ഡെസ്ക്

റോമില്‍ അരങ്ങേറിയ ടെന്നീസ് പോരിലെ കിരീട നേട്ടം ചരിത്രത്തിലേക്കാണ് സഞ്ചരിച്ചത്.

ജാസ്മിന്‍ പാവോലിനി

ഇറ്റാലിയുടെ ജാസ്മിന്‍ പാവോലിനിയുടെ ഇറ്റാലിയന്‍ ഓപ്പണ്‍ കിരീട നേട്ടമാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

40 വര്‍ഷങ്ങള്‍ക്കു ശേഷം ഇറ്റലിയുടെ മണ്ണില്‍ സ്വന്തം നാട്ടുകാരിയായ വനിത നേടുന്ന ആദ്യ ടെന്നീസ് കിരീടമാണിത്.

വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ കോക്കോ ഗഫിനെ വീഴ്ത്തിയാണ് പാവോലിനിയുടെ നേട്ടം.

കോക്കോ ​ഗഫ്

രണ്ട് സെറ്റ് പോരില്‍ 6-4, 6-2 എന്ന സ്‌കോറിനാണ് ജയം.

ജാസ്മിന്‍ പാവോലിനി

അവസാനമായി 1985ലാണ് ഈ മണ്ണില്‍ നാട്ടുകാരി കിരീടം നേടുന്നത്. റഫല്ല റഗ്ഗിയാണ് അവസാനമായി കിരീടം സ്വന്തമാക്കിയ ഇറ്റാലിയന്‍ വനിത.

റഫല്ല റഗ്ഗി

ഓപ്പണ്‍ ഇറയില്‍ റോമില്‍ ചാംപ്യന്‍ഷിപ്പ് നേടുന്ന ഏറ്റവും പ്രായമുള്ള താരമായും 29കാരിയായ പാവോലിനി മാറി.

ജാസ്മിന്‍ പാവോലിനി

പാവോലിനി നേട്ടം സ്വന്തമാക്കിയപ്പോള്‍ റോമില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് 21കാരിയായ കോക്കോ ഗഫിനു നഷ്ടമായത്.

കോക്കോ ​ഗഫ്

2002ല്‍ അമേരിക്കയുടെ തന്നെ സെറീന വില്ല്യംസിന്റെ പേരിലാണ് റെക്കോര്‍ഡ്.

സെറീന വില്ല്യംസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ