എല്ലാ താരനും ഒരുപോലയല്ല, വ്യത്യാസം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം

സമകാലിക മലയാളം ഡെസ്ക്

എണ്ണമയം മൂലമുള്ള ചര്‍മം ചിലരില്‍ താരന് ഇടയാക്കും. ചെറുപയര്‍പൊടിയും താളിയും ഉപയോഗിക്കുന്നത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും.

ai

വരണ്ട ചര്‍മം മൂലമുള്ള താരനുളളവര്‍ തലയോട്ടി എണ്ണമയമുള്ളതാക്കി സൂക്ഷിക്കുന്നത് ഗുണം ചെയ്യും. വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസ്സാജ് ചെയ്യാം.

ai

ആഴ്ചയില്‍ രണ്ടുതവണ നാരങ്ങാനീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് താരനെ പ്രതിരോധിക്കാന്‍ സഹായിക്കും.

നാരങ്ങ വെള്ളം

ചീപ്പ്, ടവല്‍ എന്നിവ മറ്റുള്ളവരുടെ ഉപയോഗിക്കരുത്.

മുടി

തലയിണക്കവറുകളും ബെഡ്ഷീറ്റും വൃത്തിയാക്കിവെയ്ക്കണം.

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ കോട്ടണ്‍ തുണികൊണ്ട് തല കെട്ടിവയ്ക്കുന്നത് നല്ലതാണ്. തലയില്‍ വിയര്‍പ്പടിയുന്നത് തടയാന്‍ ഇത് സഹായിക്കും.

ആഹാരത്തിലും ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നത് താരന്‍ പ്രതിരോധിക്കാന്‍ നല്ലതാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രതീകാത്മക ചിത്രം

കാല്‍സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ ആഹാരത്തിന്റെ ഭാഗമാക്കണം.

പോഷകാഹാരം

താരനും ചൊറിച്ചിലും പലര്‍ക്കും തീര്‍ത്താല്‍ തീരാത്ത തലവേദനയാണ്. താരന്റെ യഥാര്‍ഥ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ഗുണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ