വിരാട് കോഹ്ലി കഴിച്ച മോക് ചിക്കന്‍ എന്താണ്?

ആതിര അഗസ്റ്റിന്‍

വീഗനായ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും നോണ്‍ വെജ് കഴിക്കാറില്ല. എന്നാല്‍ അടുത്ത കാലത്ത് മോക് ചിക്കന്‍ കഴിക്കുന്നതിന്റെ സ്റ്റാറ്റസ് വിരാട് പങ്കുവെച്ചിരുന്നു.

യഥാര്‍ഥ ചിക്കന്റെ രുചി ലഭിക്കുന്ന ഒരു കൃത്രിമ ഉല്‍പ്പന്നമാണ് മോക് ചിക്കന്‍

യഥാര്‍ഥ ചിക്കന്റെ രുചി ലഭിക്കുന്ന ഒരു കൃത്രിമ ഉല്‍പ്പന്നമാണ് മോക് ചിക്കന്‍

സോയ, പ്രോട്ടീന്‍, ഗോതമ്പ് പ്രോട്ടീന്‍, ചക്ക, സെയ്റ്റാന്‍, ടോഫു തുടങ്ങിയവ ചേര്‍ത്താണ് മോക് ചിക്കന്‍ നിര്‍മിക്കുന്നത്.

മസാലകളും കൃത്രിമ രുചികളും ചേര്‍ത്താണ് മോക് ചിക്കന്‍ തയ്യാറാക്കുന്നത്.

കോഹ്‌ലി, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയ നിരവധി സ്‌പോര്‍ട്‌സ് താരങ്ങളും അത്‌ലറ്റുകളും മോക് ചിക്കന്‍ കഴിക്കാറുണ്ട്.

എന്നാല്‍ മോക് ചിക്കന് ചില ദോഷവശങ്ങളുമുണ്ട്.

പ്രോസസഡ് ഫുഡ് ആയതിനാല്‍ പ്രിസര്‍വേറ്റീവ്‌സും കൃത്രിമ രുചികളും ഉയര്‍ന്ന അളവില്‍ സോഡിയവും അടങ്ങിയിട്ടുണ്ട്.

സോയബീന്‍ അലര്‍ജിയുള്ളവര്‍ക്കും മോക് ചിക്കന്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ളവര്‍ മോക് ചിക്കന്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ