സമകാലിക മലയാളം ഡെസ്ക്
കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല.
റോഡില്‍ വെള്ളവരയില്‍ അടയാളപ്പെടുത്തിയ കാര്യേജ് വേയില്‍ വാഹനം നിര്‍ത്തരുത്. വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനുമാത്രമായുള്ള ഭാഗമാണിത്.
അത്യാവശ്യഘട്ടങ്ങളില്‍ വാഹനം നിര്‍ത്തുമ്പോള്‍ കാര്യേജ് വേയുടെ അതിര്‍ത്തിവരയ്ക്കുപുറമെ അരമീറ്ററെങ്കിലും മാറ്റിമാത്രം നിര്‍ത്താം
മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളെയോ അഭിമുഖീകരിക്കുമ്പോഴും മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും പരമാവധി വേഗം കുറച്ച് ഇടതുവശംചേര്‍ന്ന് മാത്രം ഓടിക്കുക
ലെയ്ന്‍ അച്ചടക്കം നിര്‍ബന്ധമായും പാലിക്കുക. ഇരട്ട , കൂടുതല്‍ കാര്യേജ് വേകളുള്ളയിടങ്ങളില്‍ പ്രത്യകം ശ്രദ്ധ നല്‍കുക.
ഇരട്ട കാര്യേജ് വേ റോഡുകളില്‍ ഇടതുവശത്തെ വേയില്‍ക്കൂടിമാത്രമേ ഓടിക്കാവൂ. വലതുവശത്തെ ട്രാക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനും ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുമുള്ളതാണ്
ഓവര്‍ടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കണം
റോഡിന്റെ ഭംഗിയില്‍ മതിമറന്ന് വേഗം വര്‍ധിപ്പിക്കും മുന്‍പ് പൂര്‍ണതോതില്‍ സജ്ജമാകാത്ത പാതയാണെന്ന കരുതല്‍ പാലിക്കുക.
പുതിയ പാതയില്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പഠിച്ചുവയ്ക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ