500ാം മത്സരം 200ാം ഗോള്‍; ഫാക്ടറി തൊഴിലാളി, ഇതിഹാസ താരം!

രഞ്ജിത്ത് കാർത്തിക

എട്ടാം ഡിവിഷനില്‍ കളിക്കുന്ന ടീമിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് വന്ന താരം.

ജാമി വാര്‍ഡി

ഫാക്ടറി തൊഴിലാളിയായി ജോലി ചെയ്തും ഇടവേളയില്‍ ഫുട്‌ബോള്‍ കളിച്ചും കരിയര്‍ പടുത്തുയര്‍ത്തിയ കഠിനാധ്വാനി.

പടിപടിയായി കയറി ഒടുവില്‍ സ്വപ്‌ന സാക്ഷാത്കാരമായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തു തട്ടി.

13 വര്‍ഷം ഒറ്റ ടീമില്‍ മാത്രം കളിച്ച് അവരുടെ ഇതിഹാസ താരമെന്ന പെരുമയുമായി പടിയിറങ്ങുന്നു.

ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കി ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച പ്രതിഭ. ജാമി വാര്‍ഡി.

ലെസ്റ്ററിനായുള്ള തന്റെ 500ാം മത്സരത്തില്‍ ടീമിനായി തന്റെ 200ാം ഗോളും സംഭാവന ചെയ്ത് ജാമി വാര്‍ഡി ഇംഗ്ലീഷ് ഫുട്‌ബോളില്‍ സമാനതകളില്ലാത്ത മുഖമായി തലയുയര്‍ത്തി നില്‍ക്കുന്നു.

ക്ലബിനായി ഹോം ഗ്രൗണ്ടിലെ കരിയറിലെ അവസാന മത്സരത്തിലാണ് വാര്‍ഡിയുടെ ഗോള്‍. ലെസ്റ്റർ സിറ്റിയിൽ കരാർ ഒപ്പിട്ട ദിവസം തന്നെയാണ് 200ാം ​ഗോളിന്റെ പിറവി എന്നതും യാദൃശ്ചികമായി.

ഇപ്‌സ്‌വിച് ടൗണിനെതിരായ പോരാട്ടത്തില്‍ 28ാം മിനിറ്റിലാണ് ലെസ്റ്ററിനായുള്ള തന്റെ 200ാം ഗോള്‍ താരം കുറിച്ചത്.

2015-16 സീസണിലാണ് ലെസ്റ്റര്‍ ടീമിനൊപ്പം വാര്‍ഡി പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.

എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ്, കമ്യൂണിറ്റി ഷീല്‍ഡ് നേട്ടങ്ങളും ലെസ്റ്ററിനൊപ്പം നേടിയാണ് ഇതിഹാസം ടീമിനോടു യാത്ര പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ