ഇവയ്ക്കൊപ്പം ചിയ വിത്തുകൾ ചേർക്കരുത്

അഞ്ജു

ഓമേ​ഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവയെ ഒരു സൂപ്പർഫുഡ് ആണ് ചിയ വിത്തുകൾ

കാണാൻ ചെറുതാണെങ്കിലും രക്തത്തിലെ കൊളസ്ട്രോളും പഞ്ചസാരയും രക്തസമ്മദവുമൊക്കെ നിയന്ത്രിച്ചു നിർത്താൻ ചിയ വിത്തുകൾ സഹായിക്കും.

മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ചിയ വിത്തുകൾ. കറുപ്പും വെള്ള നിറത്തിലും ലഭ്യമാകുന്ന വിത്തുകൾ വെള്ളത്തിൽ ഏതാണ്ട് എട്ട് മണിക്കൂർ വരെ ദിവസവും കുതിർത്തു കഴിക്കുന്നത് ആരോ​ഗ്യത്തിന് പലതരത്തിലുള്ള ​ഗുണങ്ങൾ നൽകും.

എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യ സങ്കീർണതകൾക്ക് കാരണമാകും.

കാപ്പി

കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ആസിഡും ചിയയിൽ അടങ്ങിയ നാരുകളും ഒന്നു ചേരുമ്പോൾ വയറ്റിൽ അസ്വസ്ഥത, ​ഗ്യാസ് പോലുള്ള രൂപപ്പെടാൻ കാരണമാരും. അതുകൊണ്ട് കാപ്പിക്കൊപ്പം ചിയ വിത്തുകൾ കഴിക്കുന്നത് ഒഴിവാക്കാം.

പാൽ ഉൽപ്പന്നങ്ങൾ

ചിയ വിത്തുകൾ പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം കഴിക്കുന്നത് വയറ്റിൽ അസിഡിറ്റി, മലബന്ധം പോലുള്ളവയ്ക്ക് കാരണമാകാം. പാൽ അല്ലെങ്കിൽ യോ​ഗർട്ടിൽ ചേർത്ത് ചിയ വിത്തുകൾ വെറും വയറ്റിൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മാമ്പഴം

മാമ്പഴം, വാഴപ്പഴം പോലുള്ള മധുരമുള്ള പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നത് വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും.

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾക്കൊപ്പം ചിയ വിത്തുകൾ ചേർക്കുന്നതും ​വയറ്റിൽ ​ഗ്യാസ് രൂപപ്പെടാൻ കാരണമാകും. ഇവ രണ്ടും ഒരുമിച്ച് കഴിതക്കാതിരിക്കുന്നതാണ് നല്ലത്.

ചീര

ചീരയും ചിയ വിത്തുകളും ആരോ​ഗ്യകരമാണെങ്കിലും ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല, ചീരയിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്കൊപ്പം ചിയ വിത്തുകൾ കഴിക്കുമ്പോൾ കാത്സ്യത്തിന്റെ ഫലപ്രദമായ ആ​ഗിരണം നടക്കില്ല.