അഞ്ജു സി വിനോദ്
രാത്രി കിടക്കുമ്പോൾ നിങ്ങൾ സ്ഥിരമായി ഒരുവശത്തേക്ക് യാന്ത്രികമായി തിരിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ആ ഒരു വശം എപ്പോഴും കംഫര്‍ട്ടബിളായി തോന്നാറില്ലേ. എന്നാൽ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ സ്വഭാവ സവിശേഷത നിങ്ങളെ കുറിച്ച് ധാരാളം പറയുന്നുണ്ട്.
നമ്മുടെ ദൈനംദിന ശീലങ്ങൾ നിസാരമെന്ന് തേന്നാമെങ്കിലും അവയ്ക്ക് നമ്മുടെ ആഴത്തിലുള്ള വ്യക്തിത്വ സവിശേഷതകളുമായി ബന്ധമുണ്ടാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒരു വശം ചരിഞ്ഞുള്ള കിടത്തവും ഇതിൽ ഒരു ശീലമാണ്.
പതിവായി ഒരു വശത്തേക്ക് കിടന്ന ആളുകൾ സമാനമായ ചില സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കാം.
സ്ഥിരത
പതിവായി ഒരു വശം ചേര്‍ന്നു കിടക്കുന്ന ശീലക്കാര്‍ സ്ഥിരത ഇഷ്ടപ്പെടുന്നവരാണ്. ഇത് പരിസ്ഥിതി പ്രവചനാതീതവും സുരക്ഷിതവുമാണെന്ന് തലച്ചോറിന് ആശ്വാസകരമായ സൂചന നൽകുന്നു. കിടക്കുമ്പോഴുള്ള സ്ഥിരത പലപ്പോഴും ബന്ധങ്ങളിലും ജോലിയിലും ആരോഗ്യ ശീലങ്ങളിലേക്കും വ്യാപിക്കുന്നു.
സുരക്ഷിതത്വബോധം
വൈകാരികമോ ശാരീരികമോ ആയ സുരക്ഷയ്ക്കുള്ള ആന്തരിക ആഗ്രഹത്തെയും ഈ ഒരു ശീലം പ്രകടിപ്പിക്കാം. ആ സുരക്ഷിതത്വബോധം ജോലി സ്ഥലത്തും വ്യക്തി ജീവിതത്തിലും പ്രകടമാകും. സുരക്ഷയെ കേന്ദ്രീകരിച്ചു തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഇവര്‍ മാറ്റങ്ങളെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയുള്ളവരായിരിക്കും.
ശീലങ്ങളിൽ മുറുക്കെ പിടിക്കുന്നു
സ്ഥിരത ഇഷ്ടപ്പെടുന്നതു കൊണ്ട് തന്നെ തങ്ങളുടെ ദിനചര്യയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കൂട്ടര്‍ അനുവദിക്കില്ല. ദിനചര്യകൾ മാനസിക ജോലിഭാരം ലഘൂകരിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ആത്മവിശ്വാസം
സ്ഥിരതയുള്ള മുൻഗണനകൾ പ്രകടിപ്പിക്കുന്ന വ്യക്തികൾക്ക് പലപ്പോഴും ആരോഗ്യകരമായ ആത്മവിശ്വാസം ഉണ്ടാകും. അവർ അവരുടെ സുഖസൗകര്യങ്ങളില്‍ തൃപ്തരായിരിക്കും.
വ്യക്തിപരമായ അതിരുകൾ
പതിവായി ഒരു വശം ചേര്‍ന്ന് കിടക്കുന്നവര്‍ തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്ത് അനുവദിക്കും, എന്ത് അനുവദിക്കില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കും. ഇവര്‍ 'നോ' പറയാൻ മടിക്കില്ല.
കംഫര്‍ട്ട് സോണ്‍
ആ ഒരു വശം ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന തോന്നല്‍ ഉണ്ടാക്കുന്നതു കൊണ്ടാണിത്. ആ കംഫർട്ട് സോൺ നെഗറ്റീവ് അല്ലെങ്കിൽ അലസമായ ഒന്നല്ല. ഒരു നീണ്ട ദിവസത്തിന്റെ അവസാനം സമ്മർദ്ദം കുറയ്ക്കേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിയുന്നു.
വിശദാംശങ്ങൾ
ഇത്തരത്തില്‍ ഉറങ്ങുന്നവര്‍ പലപ്പോഴും വളരെ ചെറിയ കാര്യങ്ങളില്‍ പോലും വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്.