എച്ച് പി
കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപ്പറ്റിൽ 2002 ലാണ് ഐശ്വര്യ റായ് ബച്ചൻ അരങ്ങേറ്റം കുറിക്കുന്നത്.
ഇത്തവണ കാൻ റെഡ് കാർപ്പറ്റിൽ നെറുകയിൽ സിന്ദൂരമണിഞ്ഞാണ് ഐശ്വര്യ എത്തിയത്.
ഐവറി നിറത്തിലുള്ള മനോഹരമായ സാരിയാണ് മുൻ ലോകസുന്ദരി ധരിച്ചിരുന്നത്.
നെറുകയിൽ ചാർത്തിയിരിക്കുന്ന സിന്ദൂരം എടുത്ത് കാണിക്കത്തക്ക തരത്തിലുള്ള കദ്‌വ ബനാറസി ഹാന്‍ഡ്‌ലൂം സാരിയാണ് ഐശ്വര്യയുടേത്.
പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഇത്തവണത്തെ ഐശ്വര്യയുടെ കാനിലെ ലുക്കിന് പിന്നിൽ.
കാനിൽ ഐശ്വര്യ ധരിച്ചിരുന്ന ആഭരണങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്.
നെക്‌ലേസില്‍ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമാണുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇവ കോര്‍ത്തിണക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ