സമകാലിക മലയാളം ഡെസ്ക്
കിരീടത്തിനായി ഒരു ടീം കാത്തിരുന്നത് 17 വര്‍ഷം.
10 വര്‍ഷമായി ടീമിന്റെ നെടുംതൂണായി കളിക്കുന്ന താരം ഒടുവില്‍ സീനിയര്‍ കരിയറില്‍ ഒരു കിരീടം സ്വന്തമാക്കി.
ടോട്ടനം ഹോട്‌സ്പറിന്റേയും അവരുടെ നായകന്‍ സന്‍ ഹ്യുങ് മിനിന്റേയും കാത്തിരിപ്പിന് ഒടുവില്‍ വിരാമം.
മാഞ്ചസ്റ്റർ യുനൈറ്റഡിനെ 1-0ത്തിനു വീഴ്ത്തി ടോട്ടനം ഹോട്‌സ്പര്‍ 17 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി.
ദക്ഷിണ കൊറിയന്‍ താരമായ സന്‍ ഹ്യുങ് മിന്‍ 2015 മുതല്‍ സ്‌പേഴ്‌സിന്റെ താരമാണ്.
ടീമിനൊപ്പം ചാംപ്യന്‍സ് ലീഗ്, കാര്‍ബവോ കപ്പ് ഫൈനലുകള്‍ കളിച്ചെങ്കിലും കിരീടമില്ലാതെ നിരാശപ്പെടേണ്ടി വന്നു.
സീനിയര്‍ കരിയറില്‍ മികച്ച ഗോളുകളുമായി ടീമിനെ വിജയങ്ങളിലേക്ക് നയിച്ചെങ്കിലും ഒരു കിരീട നേട്ടവും ഇല്ലായിരുന്നു.
ഒടുവില്‍ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം ദക്ഷിണ കൊറിയൻ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്.
'ഇനി പറയു, ഞാന്‍ ഇതിഹാസമായില്ലേ'- സന്‍ മാധ്യമങ്ങളോടു ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ