ഇംഗ്ലീഷ് ഫുട്‌ബോളും പക്ഷികള്‍ കൊത്തിപ്പറന്ന കിരീടങ്ങളും!

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഇത്തവണ കിരീട നേട്ടത്തിന്റെ മധുരം നുണഞ്ഞത് നാല് ടീമുകള്‍.

ലിവര്‍പൂള്‍, ക്രിസ്റ്റല്‍ പാലസ്, ന്യൂകാസില്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സപര്‍ ടീമുകളാണ് വിവിധ കിരീടങ്ങള്‍ നേടിയത്.

ഈ നാല് ടീമുകളുടേയും സവിശേഷത ഇവരുടെ ടീം ചിഹ്നത്തില്‍ പക്ഷികളെ ആലേഖനം ചെയ്തിട്ടുണ്ട് എന്നതാണ്.

ആരാധകര്‍ ഈ കൗതുകം കണ്ടെത്തിയതോടെ പക്ഷികള്‍ കിരീടം കൊത്തിയെന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങള്‍ നിറയുന്നത്.

ലിവര്‍പൂളിന്റെ ലിവര്‍ ബേര്‍ഡ്, ന്യൂകാസിലിന്റെ മാഗ്പി, ക്രിസ്റ്റല്‍ പാലസിന്റെ ഈഗിള്‍, ടോട്ടനത്തിന്റെ കോക്ക്‌റല്‍ എന്നിവയാണ് പക്ഷികള്‍.

ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളാണ് ചാംപ്യന്‍മാരായത്.

ന്യൂകാസില്‍ യുനൈറ്റഡാണ് ഇത്തവണ ഇംഗ്ലീഷ് ലീഗ് കപ്പ് (കാര്‍ബാവോ കപ്പ്) സ്വന്തമാക്കിയത്. നിലവിൽ ന്യൂകാസിൽ യുനൈറ്റഡിന് മാ​ഗ്പിയുടെ ചിത്രമുള്ള എംബ്ലം അല്ല.

എഫ് കപ്പ് കിരീടം സ്വന്തമാക്കിയത് ക്രിസ്റ്റല്‍ പാലസാണ്.

യൂറോപ്പ ലീഗ് കിരീടം നേടിയാണ് ടോട്ടനം ഹോട്‌സ്പറും ഈ പട്ടികയിലേക്ക് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ