എച്ച് പി
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
മോഹൻലാൽ- ശാരി ജോഡി തകർത്തഭിനയിച്ച "നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. ശാരി അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്. ശാരിയുടെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കഥാപാത്രമാണ് സോഫിയ.
ദേശാടനക്കിളി കരയാറില്ല
ദേശാടനക്കിളി കരയാറില്ല എന്ന പത്മരാജൻ ചിത്രത്തിലെ നിമ്മിയും സാലിയും എപ്പോഴും മറ്റുള്ളവരിൽനിന്ന് അകലം സൂക്ഷിക്കുന്നവരാണ്. കാർത്തികയും ശാരിയുമായിരുന്നു ഈ കഥാപാത്രങ്ങളായെത്തി മനം കവർന്നത്.
ഞാൻ ഗന്ധർവ്വൻ
ഗന്ധർവ്വൻ ബാധിച്ച ഒരു പെണ്ണിന്റെ ജീവിതം ഏതൊക്കെ അവസ്ഥകളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം?. ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ടാകും ഈ ചിത്രം. സുപർണ ആനന്ദ് ആണ് ചിത്രത്തിൽ ഭാമയായെത്തിയത്.
തൂവാനത്തുമ്പികൾ
മലയാളിക്ക് ഒരേ ഒരു ക്ലാരയേ നെഞ്ചിലുള്ളൂ, അതവളാണ്, ജയകൃഷ്ണന്റെ ക്ലാര. സുമലതയാണ് ചിത്രത്തിൽ ക്ലാരയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയത്.
ഇന്നലെ
ഇന്നലെ എന്ന പത്മരാജൻ ചിത്രം മനസിൽ നിന്ന് മായാതെ നിൽക്കുന്നത് ശോഭനയുടെ മായ എന്ന കഥാപാത്രം വിട്ടുപോകാതെ നമുക്കൊപ്പം സഞ്ചരിക്കുന്നതു കൊണ്ടാണ്.
പത്മരാജൻ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം ഓരോ കഥകൾ പറയാനുണ്ടാകും.
പത്മരാജന്റെ ചെറുകഥയിലോ സിനിമയിലോ കണ്ടുമുട്ടിയ പെണ്ണുങ്ങൾ കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്ന് അത്ര വേഗമൊന്നും ഇറങ്ങിപ്പോവുകയില്ല. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പത്മരാജന്റെ നായിക ആരാണ്?.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ