സമകാലിക മലയാളം ഡെസ്ക്
യൂറോപ്പിൽ ഇത്തവണ കിരീടത്തിനായി ആവേശ പോരാട്ടം അരങ്ങേറിയത് ഇറ്റാലിയൻ സീരി എയിൽ.
നാപ്പോളിയാണ് ഇത്തവണ കിരീടം സ്വന്തമാക്കിയത്.
നിലവിലെ ചാംപ്യൻമാരായ ഇന്റർ മിലാനെ ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് നാപ്പോളി മറികടന്നത്.
അവരുടെ നാലാം സീരി എ കിരീടമാണിത്. 1986–87, 1989–90, 2022–23 സീസണുകളിലാണ് നേരത്തെയുള്ള നേട്ടം.
സീസണിലെ അവസാന പോരാട്ടത്തിൽ നാപ്പോളിയും ഇന്ററും വിജയം സ്വന്തമാക്കി. ഇതോടെയാണ് കിരീട നിർണയം തീരുമാനമായത്.
ഇന്റർ കോമോയേയും നാപ്പോളി കഗ്ലിയാരിയേയും 2-0ത്തിനു വീഴ്ത്തി.
പരിശീലകനെന്ന നിലയിൽ അന്റോണിയോ കോണ്ടെയുടെ അഞ്ചാം സീരി എ കിരീടമാണിത്.
നേരത്തെ യുവന്റസിനൊപ്പം ഹാട്രിക്ക് സീരി എ കിരീട നേട്ടം കോണ്ടെയ്ക്കുണ്ട്. 2020-21 സീസണിൽ ഇന്റർ മിലാനേയും കോണ്ടെ കപ്പടിപ്പിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ