സമകാലിക മലയാളം ഡെസ്ക്
ശരീരത്തില്‍ രക്തം അധികമുണ്ടായിട്ടാണ് കൊതുകു കടിക്കുന്നതെന്ന് ചിലര്‍ വീമ്പു പറഞ്ഞ് കേള്‍ക്കാറുണ്ട്.
എന്തായിരിക്കും ചിലരെ മാത്രം കൊതുക് വട്ടമിട്ട് കടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്ന് ആകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങള്‍ കൊതുകുകളെ പെട്ടെന്ന് ആകര്‍ഷിക്കും
ശരീരം പുറംതള്ളുന്ന വിയര്‍പ്പിലൂടെ കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാവും. ഒ ഗ്രൂപ്പിലുള്ളവരെയാണ് കൊതുകിന് കൂടുതലിഷ്ടമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
വലിയ ശരീരം ഉള്ളവരോട് കൊതുകിന് താല്‍പ്പര്യം കൂടുതലാണ്. ഇവരില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുതലായിരിക്കും
ഗര്‍ഭിണികളായ സത്രീകളും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൂടുതലായി പുറത്തുവിടുന്നവരാണ്. ഇവരെയും കൊതുക് വെറുതെ വിടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ