സമകാലിക മലയാളം ഡെസ്ക്
കരിയറിന്റെ സായാഹ്നത്തില്‍ സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചിന്റെ സമ്മോഹന യാത്രയിൽ മറ്റൊരു തിളക്കം കൂടി.
ആധുനിക ടെന്നീസ് ചരിത്രത്തില്‍ 100 എടിപി കിരീടങ്ങള്‍ (ടൂര്‍ ടൈറ്റല്‍) നേടുന്ന മൂന്നാമത്തെ മാത്രം താരമായി ജോക്കോവിച് മാറി.
ജനീവ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കിയാണ് നേട്ടം. ഫൈനലില്‍ ഹുബര്‍ട്ട് ഹുര്‍കാചിനെ വീഴ്ത്തിയാണ് റെക്കോര്‍ഡിലെത്തിയത്. സ്‌കോര്‍: 5-7, 7-6 (7-2), 7-6 (7-2).
ജമ്മി കോണേഴ്‌സ്, റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തെ 100 എടിപി കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ജനീവ ഓപ്പണ്‍ ജയിക്കുന്ന ഏറ്റവും പ്രായമുള്ള താരമായി ജോക്കോ മാറി.
ആധുനിക ടെന്നീസിൽ തുടരെ 20 സീസണുകളിലും ഒരു കിരീടമെങ്കിലും നേടുകയെന്ന മികവ് ജോക്കോ തുടരുന്നു.
കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് (24 കിരീടങ്ങള്‍) ജോക്കോ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.
24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന ടെന്നീസിലെ എക്കാലത്തേയും മികച്ച നേട്ടത്തില്‍ വനിതാ ഇതിഹാസം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പവും താരമുണ്ട്.
25 ഗ്രാന്‍ഡ് സ്ലാമെന്ന ചരിത്രത്തില്‍ ഇന്നുവരെ ഒരു താരവും നേടാത്തെ റെക്കോര്‍ഡിനരികിലാണ് ജോക്കോ നില്‍ക്കുന്നത്. അതിനുള്ള കാത്തിരിപ്പ് തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ